Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

ഇൻസ്റ്റഗ്രാമിൽ റീൽസ് ദൈര്‍ഘ്യം ഇനി മുതൽ 3 മിനിറ്റ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിച്ചു. 90 സെക്കൻഡിൽ നിന്ന് 3 മിനിറ്റായിയാണ്ദൈര്‍ഘ്യം ഉയർത്തിയിരിക്കുന്നത്. ഉപയോക്താക്കളുടെ അഭ്യർഥന കണക്കിലെടുത്ത് റീൽ വീഡിയോകളുടെ ദൈർഘ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരി പറഞ്ഞു. യൂട്യൂബ് ഷോർട്‌സിന്റേതിന് സമാനമായ ദൈർഘ്യമാണ് പുതിയ അപ്‌ഡേറ്റിൽ ഇൻസ്റ്റഗ്രാം റീൽസിന്. ഇതിനൊപ്പം പ്രൊഫൈൽ ഗ്രിഡുകളിലും ഇൻസ്റ്റഗ്രാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Read more

ടിക് ടോക്ക് നിരോധനത്തിനുള്ള നിയമം ജനുവരി 19 മുതൽ പ്രാബല്യത്തിൽ

ടിക് ടോക്ക് നിരോധനത്തിനുള്ള നിയമം ജനുവരി 19, ഞായറാഴ്ച മുതലാണ് പ്രാബല്യത്തിലാകുന്നത്. യുഎസിൽ പ്രവർത്തനം തുടരാൻ, ചൈനീസ് ഉടമസ്ഥതയിലുള്ള ബൈറ്റ്ഡാൻസ് കമ്പനി, ടിക് ടോക്കിന്റെ ഉടമസ്ഥത യുണൈറ്റഡ് സ്റ്റേറ്റ്സ് ഉടമകൾക്ക് കൈമാറണമെന്ന കേന്ദ്രത്തിന്റെ നിർദേശം നിലവിൽ പരിഗണനയിലായിരുന്നുവെങ്കിലും ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ കമ്പനിയുടെ സുപ്രീംകോടതി അഭ്യർത്ഥനയും വിജയം കണ്ടില്ല. നിയമം നടപ്പാക്കുന്നത് തടയണമെന്ന ടിക് ടോക്കിന്റെ ആവശ്യത്തിന് അനുകൂല ഉത്തരവായി തീരുമാനമുണ്ടായില്ല. ജനുവരി 19നുശേഷം, ടിക് ടോക്കിന് ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് […]
Read more

തന്റെ എട്ടാമത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി സുനിത വില്യംസ്

തന്റെ എട്ടാമത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ യാത്രിക സുനിത വില്യംസ്. US Spacewalk 91 എന്ന ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് നിർണായകമായ അറ്റകുറ്റപ്പണികളും നവീകരണങ്ങളും നടത്തുകയാണ് ലക്ഷ്യമിടുന്നത്. സുനിത വില്യംസിന്റെ കരിയറിലെ എട്ടാമത്തെയും ഹേഗിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണ് ഇത്. ഇരുവരും ഏകദേശം ആറര മണിക്കൂർ ISS ന് പുറത്ത് ചിലവഴിച്ച് ജോലികളിൽ ഏർപ്പെട്ടു. അത്യാവശ്യ സ്റ്റേഷൻ ഹാർഡ്‌വെയർ മാറ്റിസ്ഥാപിക്കുകയും ന്യൂട്രോൺ സ്റ്റാർ ഇന്റീരിയർ കോമ്പോസിഷൻ […]
Read more

ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കൂടുതൽ ടെക്നോ പാർക്കുകൾക്ക് സർക്കാർ സന്നദ്ധമാണ്. മൂന്ന് ഐ ടി കോറിഡോറുകൾ സംസ്ഥാനം നിർദേശിച്ചു കഴിഞ്ഞു. നിലവിലെ കേരളത്തിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തിൽ സംസ്ഥാന സർക്കാർ സാധ്യമാക്കിയ മാറ്റം കൂടുതൽ ജനങ്ങളിലെത്തണം. രാജ്യത്തെ […]
Read more

മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കും: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടാർ വാഹന വകുപ്പിലെ സംവിധാനങ്ങൾ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുമ്പോൾ തന്നെ ലൈസൻസ് നൽകാനുള്ള സംവിധാനം ഒരുക്കും. ഇതിനായി മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ടാബ് നൽകും. ടെസ്റ്റ് പാസാകുന്നതോടെ ഇൻസ്പെക്ടർമാർ ടാബിൽ ഇൻപുട്ട് നൽകുന്നതിനനുസരിച്ച് ഉടനടി ലൈസൻസ് […]
Read more

എന്‍പിസിഐ ഇന്റര്‍നാഷണല്‍ – മാഗ്നാറ്റി സഹകരണം: ഇന്ത്യന്‍ യാത്രികര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ യുപിഐ പേയ്‌മെന്റ് സൗകര്യം

കൊച്ചി: നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്സ് ലിമിറ്റഡ് (എന്‍ഐപിഎല്‍) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതോടെ മാഗ്നാറ്റിയുടെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകള്‍ വഴി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യുഎഇയിലെ ക്യുആര്‍ അധിഷ്ഠിത മര്‍ച്ചന്റ് പേയ്‌മെന്റ് നെറ്റ്‌വര്‍ക്കിലൂടെ ഇനി മുതല്‍ പണമിടപാടുകള്‍ നടത്താം. ദുബായിലേക്കും യുഎഇയിലേക്കും പ്രതിവര്‍ഷം യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ക്ക് തടസമില്ലാത്ത പേയ്‌മെന്റ് സൗകര്യങ്ങള്‍ നല്‍കാന്‍ എന്‍ഐപിഎല്ലിന് സാധിക്കും. ആദ്യ ഘട്ടത്തില്‍ ദുബായ് ഡ്യൂട്ടി […]
Read more

ഓൺലൈൻ തട്ടിപ്പിന് ഇരയായി മുൻ കേരള ഹൈക്കോടതി ജസ്റ്റിസ്; ജഡ്ജിയുടെ 90 ലക്ഷം തട്ടിയെടുത്തു

കൊച്ചി: ഓൺലൈൻ തട്ടിപ്പിന് ഇരയായി മുൻ കേരള ഹൈക്കോടതി ജസ്റ്റിസ്. കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ ആണ് തട്ടിപ്പിന് ഇരയായത്. 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംഭവത്തിൽ രണ്ടുപേർക്കെതിരെ തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസ് കേസെടുത്തു. അനുമതിയില്ലാതെ മൊബൈൽ നമ്പർ ഒരു വാട്സ്ആപ്പ് ഷെയർ ട്രേഡിങ് ഗ്രൂപ്പിൽ കൂട്ടിച്ചേർത്തിരുന്നു. പണം അയക്കാനുള്ള ഒരു ലിങ്ക് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ജഡ്ജി ഇതുവഴി പണം […]
Read more

സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം; പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. ചാറ്റുകള്‍ കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പായ്ക്കും, ക്വിക്കര്‍ റിയാക്ഷനുകളും ഉള്‍പ്പെടെയുള്ള ഫീച്ചറുകളാണ് പുതുമയോടെ വാട്സാപ്പ് അവതരിപ്പിക്കുന്നത്. വീഡിയോയോയും ഫോട്ടോയും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഫില്‍ട്ടറുകൾക്കും ഇഫക്ടുകൾക്കും പുറമെ 30പുതിയ ബാക്ക്ഗ്രൗണ്ടുകളും ഉള്‍പ്പെടും. സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാവുന്ന ഓപ്ഷന്‍, സ്റ്റിക്കര്‍ പാക്കുകള്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകുന്ന ഫീച്ചര്‍, മെസേജില്‍ […]
Read more

ഫെബ്രുവരിയിൽ കോള്‍ ഡ്രോപ് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ബിഎസ്എന്‍എല്‍

ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍, ഫെബ്രുവരി മാസത്തോടെ കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കാനൊരുങ്ങുന്നതായി സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചാല്‍ കിട്ടുന്നില്ല, കോളുകള്‍ മ്യൂട്ടായിപ്പോകുന്നു, കോളുകള്‍ അപ്രതീക്ഷിതമായി കട്ടാകുന്നു മുതലായ നിരവധി നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വ്യാപക പരാതിയുണ്ട്. 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്ന പ്രവൃത്തി ഒരുവശത്ത് നടക്കുമ്പോഴും നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ ബിഎസ്എന്‍എല്‍ […]
Read more

സ്പാഡെക്സ്: സ്പേസ് ഡോക്കിങ് പരീക്ഷണം വിജയം

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിച്ച ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പാഡെക്സ് സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി.പരീക്ഷണം വിജയമായതോടെ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്‌പാഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടന്നത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
Read more

Recent News

Advertisement
WhiteswanTV Footer