Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

18 വയസ്സിന് താഴെയുള്ളവർക്ക് സാമൂഹ്യമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കാൻ രക്ഷിതാക്കളുടെ സമ്മതം നിർബന്ധം

ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി ആവശ്യമാണെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. 2023 ഓഗസ്റ്റിൽ വിവരസുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് ഇതുവരെയായിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക. കുട്ടികളുടെ വ്യക്തിവിവരങ്ങൾ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കരട് ചട്ടം ഇളവ് നൽകുന്നു. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകളിലൂടെയോ ഡിജിലോക്കർ ഉപയോഗിച്ചോ സാമൂഹികമാധ്യമങ്ങൾ […]
Read more

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; മുഖ്യ ആസൂത്രകനായ മലയാളി പിടിയിൽ

തിരുവനന്തപുരം: കംബോഡിയ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ മുഖ്യ സൂത്രധാരനെ അറസ്റ് ചെയ്ത് പൊലീസ്. മലയാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവാണ് പിടിയിലായത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ മനുവിനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കംബോഡിയയിൽ കോൾ സെന്റർ സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഓൺലൈൻ വഴി പ്രതി കോടികളാണ് തട്ടിയെടുത്തത്. പ്രതിയെ തിരുവനന്തപുരം എസിജിഎം കോടതിയിൽ ഹാജരാക്കും.
Read more

കിയ സിറോസ് ബുക്കിങ് ആരംഭിച്ചു

ഏറ്റവും പുതിയ എസ്‌യുവിയായ കിയ സിറോസിന്റെ ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായോ അല്ലെങ്കില്‍ കമ്പനിയുടെ ഡീലര്‍ഷിപ്പ് വഴിയോ വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. ഫെബ്രുവരി 1 ന് സിറോസ് ലോഞ്ച് ചെയ്യും. HTK, HTK (O), HTK പ്ലസ്, HTX, HTX പ്ലസ്, HTX പ്ലസ് (O) എന്നീ ആറ് വേരിയന്റുകളിലാണ് സിറോസ് എത്തുക. 1 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ ചോയ്‌സുകളിലാണ് […]
Read more

‘പിഗ് ബുച്ചറിങ് സ്‌കാം’; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി: തൊഴിൽ രഹിതർ, വിദ്യാർത്ഥികൾ, വീട്ടമ്മമാർ എന്നിവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) തട്ടിപ്പിനെതിരെ ജാഗ്രതയുള്ളവരാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പണം തട്ടിയെടുക്കുന്നതിന് മുന്നോടിയായി അവരുമായി വളരെ അടുത്ത ബന്ധം വളർത്തിയെടുക്കും. പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ‘പിഗ് ബുച്ചറിങ് സ്‌കാം’ എന്ന പേരുവന്നത്. വന്‍തുകയാണ് തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നത്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകാര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, […]
Read more

ആഭ്യന്തര വിമാനയാത്രകൾക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ സൗകര്യമൊരുക്കി എയർ ഇന്ത്യ

ദില്ലി: വിമാന യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ. ഇൻ-ഫ്ലൈറ്റ് വൈ-ഫൈ കണക്റ്റിവിറ്റി ആഭ്യന്തര റൂട്ടുകളിൽ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യ വിമാനക്കമ്പനിയായി എയർ ഇന്ത്യ. 2025 ജനുവരി 1 മുതൽ, തെരഞ്ഞെടുത്ത എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാർക്ക് അവരുടെ യാത്രക്കിടയിൽ സൗജന്യ ഇൻ്റർനെറ്റ് സൗകര്യം ആസ്വദിക്കാനാകും. എയർ ബസ് എ 350, എയർബസ് A321neo, ബോയിങ് 787-9 വിമാനങ്ങളിലെ യാത്രക്കാർക്കാണ് സൗജന്യ ഇൻ്റർനെറ്റ് ആക്‌സസ് ആസ്വദിക്കാനാകുക. ബ്രൗസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും […]
Read more

ഇന്ത്യയിലേക്ക് വരാനൊരുങ്ങി റെഡ്മി ടര്‍ബോ 4

റെഡ്മി സ്മാർട്ട്ഫോണ്‍ ആരാധകർക്ക് ആവേശം പകർന്ന് പുതിയ റെഡ്മി ടർബോ ൪ ചൈനയിൽ ലോഞ്ച് ചെയ്തു.ഇത് ഇന്ത്യയിലും ആഗോള തലത്തിലും അ‌ടുത്ത ആഴ്ച ലോഞ്ച് ചെയ്യും. എന്നാല്‍ റെഡ്മി ടർബോ എന്ന പേരിന് പകരം പോക്കോ X7 പ്രോ (POCO X7 Pro) എന്ന പേരിലായിരിക്കും ചൈനയ്ക്ക് പുറത്ത് ഈ ഫോണ്‍ അ‌വതരിപ്പിക്കുക. 2.5D മൈക്രോ-ആർക്ക് ഫ്രെയിം, അതിമനോഹരമായ ടെക്സ്ചർ, ഗ്ലാസ് ബാക്ക്, പ്ലാസ്റ്റിക് ഫ്രെയിം, ഓള്‍-മെറ്റല്‍ ക്യാമറ ഡെക്കോ, പിയാനോ പെയിൻ്റ് കരകൗശലവസ്തുക്കള്‍, വേള്‍വിന്റ് ഡബിള്‍ […]
Read more

പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ ഉടനെത്തും

പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ സീരീസിൽ പോക്കോ എക്‌സ് 7, എക്‌സ് 7 പ്രോ എന്നീ മോഡലുകൾ ഒന്നിച്ച് പുറത്തിറക്കാനാണ് സാധ്യത.90 വാട്സിന്‍റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്‌സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്. ഈ മാസം ഒമ്പതാം തിയതിയാണ് പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലുമായി വിപണിയിലെത്തുക […]
Read more

വാട്‌സ്ആപ്പ് പേയിൽ ഇനി മുതൽ എല്ലാ ഉപയോക്താക്കള്‍ക്കും UPI സേവനങ്ങള്‍ ലഭിക്കും

നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വാട്‌സ്ആപ്പ് പേയ്‌ക്കു മേലുള്ള ഉപയോക്തൃ പരിധി നീക്കിയിരിക്കുന്നു. ഇതോടെ, ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും വാട്‌സ്ആപ്പ് പേയ് വഴിയുള്ള UPI സേവനങ്ങൾ ലഭ്യമാകും. ഇതിന് മുമ്പ് 10 കോടി ഉപയോക്താക്കളുടെ പരിധി നിശ്ചയിച്ചിരുന്നു. അതേസമയം, മൂന്നാം കക്ഷി ആപ്ലിക്കേഷൻ ദാതാക്കൾക്ക് (TPAP) ബാധകമായ എല്ലാ നിലവിലെ UPI മാർഗ്ഗനിർദ്ദേശങ്ങളും സർക്കുലറുകളും വാട്‌സ്ആപ്പ് പേ പാലിക്കേണ്ടത് ആവശ്യമാണ് എന്ന് NPCI വ്യക്തമാക്കിയിട്ടുണ്ട്. 2020-ൽ വാട്‌സ്ആപ്പ് പേയ്‌ക്ക് 10 ലക്ഷം ഉപയോക്തൃ പരിധി […]
Read more

ജെന്‍ സിക്ക് വിട ; 2025ല്‍ ജനിക്കുന്ന കുട്ടികള്‍ ജെന്‍ ബീറ്റ

ജനസംഖ്യയുടെ അടുത്ത തലമുറ 2025 ജനുവരി 1 മുതൽ ആരംഭിക്കും. ജനറേഷൻ ബീറ്റ അഥവാ ‘ജെന്‍ ബീറ്റ’ എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പാണ് അടുത്ത വർഷം തൊട്ട് ആരംഭിക്കുന്നത്. 2025-നും 2039-നും ഇടയിൽ ജനിക്കുന്ന കുട്ടികളെയാണ് ഈ ഗ്രൂപ്പില്‍ ഉൾപ്പെടുത്തുന്നത്. നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാൻ ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ടാകും ഡിജിറ്റൽ ലോകത്തിൽ ജനിച്ചു വളരുന്ന ജെന്‍ ബീറ്റ കുട്ടികള്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തും. സാമൂഹിക നീതി, […]
Read more

വമ്പൻ വിലക്കുറവിൽ സ്വന്തമാക്കൂ റെഡ്മി 13C 5ജി

സ്മാർട്ഫോൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി റെഡ്മി . ഇപ്പോഴിതാ വൻ ഡിസ്‌കൗണ്ടിലാണ് ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും ഫ്‌ലിപ്പ്കാര്‍ട്ടിലുമൊക്കെ റെഡ്മി 13C 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് .റെഡ്മി 13C 5ജിയുടെ 4GB റാം + 128GB സ്റ്റോറേജ് വേരിയന്റ് 10,999 രൂപ പ്രാരംഭ വിലയിലും 6GB+ 128GB മോഡല്‍ 12,499 രൂപയ്ക്കും 8GB+ 256GB മോഡല്‍ 14,499 രൂപയ്ക്കുമാണ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോള്‍ അടിസ്ഥാന മോഡല്‍ 9099 രൂപയ്ക്കാണ് . ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6100 പ്ലസ് പ്രൊസസര്‍, […]
Read more

Recent News

Advertisement
WhiteswanTV Footer