Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Travel

40 വര്‍ഷത്തെ കാത്തിരിപ്പ്; റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റം വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ 40 വര്‍ഷം പഴക്കമുള്ള പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം സമഗ്രമായി പരിഷ്‌കരിക്കുന്നു. പുതിയ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ് നിലവിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി വേഗത്തിലാകുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഒരു മിനിറ്റില്‍ 25,000 ടിക്കറ്റുകള്‍ മാത്രം ബുക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥാനത്ത്, പുതിയ സംവിധാനം വരുന്നതോടെ ഇത് 1,25,000 ആയി ഉയരും. ഇത് ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ഓണ്‍ലൈന്‍ ബുക്കിംഗ് കൂടുതല്‍ സുഗമമാക്കാനും സഹായിക്കും. ഏകദേശം 1,000 കോടി രൂപ ചെലവഴിച്ചാണ് മാറ്റം […]
Read more

പിഴ അടയ്ക്കാനുണ്ടോ? ഇതാണ് സുവര്‍ണാവസരം; 50% ഇളവ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ ആംനസ്റ്റി പദ്ധതി നടപ്പാക്കും. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ അടയ്ക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന […]
Read more

കേരളത്തിന്റെ അഭിമാനം വാട്ടര്‍ മെട്രോ; രാജ്യത്തെ 18 സ്ഥലങ്ങളില്‍ സാധ്യതാ പഠനം

കൊച്ചി: രാജ്യം മൊത്തം പടരാന്‍ കേരളത്തിന്റെ അഭിമാനമായ വാട്ടര്‍ മെട്രോ. വാട്ടര്‍ മെട്രോ മാതൃക രാജ്യവ്യാപകമാക്കാന്‍ കെഎംആര്‍എല്‍ സാധ്യത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ 11 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 സ്ഥലങ്ങളിലാണ് വാട്ടര്‍ മെട്രോ സാധ്യത പഠനം നടത്തിയത്. കേരളത്തില്‍ ആലപ്പുഴയും കൊല്ലത്തും വാട്ടര്‍ മെട്രോയ്ക്ക് സാധ്യതയെന്ന് പഠനം പറയുന്നു. ആലപ്പുഴയില്‍ വാട്ടര്‍ മെട്രോ നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ട് പ്രധാന റൂട്ടുകള്‍ പഠന വിധേയമാക്കി. ആകെ 87.77 കിലോമീറ്റര്‍ നീളമുള്ള ജലപാതയില്‍ 61 […]
Read more

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കൂടുതൽ വിമാന സർവീസുകൾ നടത്തുന്നു. ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ 80 സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. സാധാരണ ഷെഡ്യൂളിലുള്ള വിമാനങ്ങൾക്ക് പുറമെ പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങൾ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ഒരു […]
Read more

ഇനി ഇന്ധന സര്‍ചാര്‍ജും നല്‍കണം; യാത്രക്കാരെ വെട്ടിലാക്കി എയര്‍ ഇന്ത്യ

ന്യൂ ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സര്‍ചാര്‍ജും ഈടാക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും. ഇതോടെ വിമാനക്കൂലിക്കൊപ്പം ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റിനൊപ്പം 399 രൂപ അധികമായി ഈടാക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്ന് മുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ മാറ്റം. മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ തുടങ്ങിയ സാര്‍ക്ക് രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ളൈറ്റുകള്‍ക്ക് അധികമായി ചുമത്തുന്നത് 10 ഡോളറാണ്. മാര്‍ച്ച് 18 മുതല്‍ യൂറോപ്പ്, നോര്‍ത്ത് […]
Read more

കോഴിക്കോട് ആസ്വദിക്കാം ഇനി ഡബിള്‍ ഡെക്കറില്‍; ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ്

കോഴിക്കോട്: നഗരത്തില്‍ വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും നഗരക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്ഘാടനത്തിന് ശേഷം അഹമ്മദ് ദേവര്‍കാവിലിനൊപ്പം മുഹമ്മദ് റിയാസ് മാവൂര്‍ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസില്‍ റോഡ് ഷോ നടത്തി. ഇലക്ട്രിക് ബസിന്റെ താഴത്തെ നിലയില്‍ ഏകദേശം 25 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. മുകള്‍ഭാഗം (അപ്പര്‍ ഡെക്ക്) തുറന്ന രീതിയിലായതിനാല്‍ നഗരക്കാഴ്ചകള്‍ തടസ്സമില്ലാതെ ആസ്വദിക്കാം. തിരുവനന്തപുരം, മൂന്നാര്‍ ബസ് മാതൃകയില്‍ കോഴിക്കോടിന്റെ […]
Read more

മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക്; KSRTC പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് ആരംഭിച്ചു

മലപ്പുറം: ഊട്ടിയിലേക്കുള്ള പഴയ ബസിനു വിട, ഇനിമുതൽ നല്ല കുട്ടപ്പനായ പ്രീമിയം ബസ് സർവീസ് നടത്തും. ‘പ്രീമിയം സൂപ്പർ ഫാസ്റ്റ് ‘ ബസിന്റെ ഫ്‌ളാഗ് ഓഫ് മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. മലപ്പുറം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽനിന്ന് എല്ലാ ദിവസവും രാവിലെ 11-ന് ബസ് ഊട്ടിയിലേക്ക് പുറപ്പെടും. വൈകീട്ട് നാലിന് ഊട്ടിയിലെത്തും. വൈകീട്ട് 4.40-ന് അവിടെനിന്ന് തിരിച്ച് രാത്രി 10 ഓടെ മലപ്പുറത്ത് സർവീസ് അവസാനിപ്പിക്കും. 186 രൂപയാണ് മലപ്പുറത്തു നിന്ന് ഊട്ടിയിലേക്ക് ചാർജ്. […]
Read more

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് 15ന് എത്തും

കൊച്ചി: കെഎസ്ആർടിസി പ്രീമിയം ബിസിനസ് ക്ലാസ് ബസ് സർവീസ് ഈ മാസം 15ഓടെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. എറണാകുളത്തെ നവീകരിച്ച കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം. പാൻട്രി, ടോയ്ലറ്റ്, വൈഫൈ, ചാർജിംഗ് സംവിധാനം, വ്യക്തിഗത ടിവി തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസുകളായിരിക്കും സർവീസിന് ഉപയോഗിക്കുക. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം ഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. ഡ്രൈവറിനൊപ്പം യാത്രക്കാരെ സഹായിക്കാൻ ‘ബസ് […]
Read more

ചിക്കന്‍ ബിരിയാണി, മലബാര്‍ ചിക്കന്‍ കറി, നെയ്‌ച്ചോര്‍…. വന്ദേഭാരതില്‍ പുതിയ മെനു

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന കാസര്‍കോട് – മംഗളൂരു വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണ് വിവിധ ദിവസങ്ങളിലുള്ള യാത്രക്കാര്‍ക്ക് ലഭിക്കുക. ഉച്ച- രാത്രി ഭക്ഷണത്തിനുള്ള വെജിറ്റേറിയന്‍ മെനു നെയ്ച്ചോര്‍, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരന്‍, ഫ്രൂട്ട് ട്രൈഫൂല്‍മട്ടയരി ചോറ്, രണ്ട് ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ് കറി, അടപ്രഥമന്‍വെജ് ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ് (പാല്‍ പിഴിഞ്ഞ കറി), പൊട്ടറ്റോ മസാല, സേമിയ പായസം. നോണ്‍വെജ് നെയ്ച്ചോറിനൊപ്പം വറുത്തരച്ച ചിക്കന്‍ കറിമട്ടയരി […]
Read more

ഇഷ്ടമുള്ളിടത്ത് നിന്ന് കയറാം, ഇറങ്ങാം; KSRTCയിൽ പുതിയ സംവിധാനം

തിരുവനന്തപുരം: രണ്ട് പുതിയ സേവനങ്ങൾ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ബസിന് സ്റ്റോപ്പില്ലെങ്കിലും അധിക പണം നല്‍കിയാല്‍ നിശ്ചിത സ്ഥലത്തുനിന്ന് കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സര്‍വീസുകളിലാണ് ഈ ഫീച്ചർ. തുടക്കത്തില്‍ 20 രൂപയാണ് ‘സ്റ്റോപ്പ് ഓണ്‍ ഡിമാന്റി’ന് തുക. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എവിടെനിന്നാണ് കയറുന്നതെന്ന് വ്യക്തമാക്കണം. യാത്രക്കാരെ കാത്തുനില്‍ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തുതന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer