Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Travel

പശ്ചിമേഷ്യൻ യുദ്ധം; കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ നിലച്ചിട്ട് ഒരുമാസം

കണ്ണൂർ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ മുടങ്ങിയിട്ട് ഒരുമാസമായി. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 28 മുതൽ സർവീസുകൾ നിർത്തിവെച്ചിരുന്നു. തുടർന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് മസ്‌കറ്റിലേക്കുള്ള സർവീസ് മാത്രം നടത്തിയിരുന്നെങ്കിലും, ഇത് കഴിഞ്ഞ ഒരാഴ്ചയായി നിർത്തിയിരിക്കുകയാണ്. ഇപ്പോൾ ആഭ്യന്തര സർവീസുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര സർവീസുകൾ ഇല്ലാത്തതിനാൽ വിമാനത്താവളത്തിന് ദിവസേന ഏകദേശം അരക്കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ട്. ലാൻഡിങ്, പാർക്കിങ് ഫീസ്, യൂസർ ഫീസ് […]
Read more

വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കൾ

പട്‌ന: ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ജീവനുള്ള പുഴുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവേ കർശന നടപടി സ്വീകരിച്ചു. സംഭവം ചോദ്യം ചെയ്ത യാത്രക്കാരനോട് ജീവനക്കാർ അത് “കുങ്കുമപ്പൂവ്” ആണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് റെയിൽവേ മന്ത്രാലയം ഇടപെട്ടത്. സംഭവത്തിൽ ഐആർസിടിസിക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഭക്ഷണ വിതരണം നടത്തിയ സർവീസ് പ്രൊവൈഡറിന് 50 ലക്ഷം രൂപ പിഴയും കരാർ റദ്ദാക്കാനും ഉത്തരവിട്ടു. യാത്രക്കാരുടെ […]
Read more

നിയന്ത്രണം പിന്‍വലിച്ചു; വിമാന ടിക്കറ്റ് നിരക്കുകള്‍ ഇന്ന് മുതല്‍ ഉയരും

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണ പരിധി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ ഇന്ന് മുതല്‍ രാജ്യത്തെ വിമാനയാത്രയ്ക്ക് ചെലവേറും. കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് നിരക്കില്‍ വന്‍വര്‍ധനയുണ്ടായപ്പോഴാണ് കേന്ദ്രം പരിധിവെച്ചത്. നിയന്ത്രണം നീക്കുന്നതോടെ വിമാനക്കമ്പനികള്‍ക്ക് യാത്രാതിരക്ക് കൂടുന്നതിന് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാകും. ഇതോടെ അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് കൂട്ടുമെന്ന് ഉറപ്പായി. യാത്രക്കാരെ ചൂഷണംചെയ്യുന്ന രീതിയിലുള്ള നിരക്ക് വര്‍ധനയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിരക്കുകളുടെ സ്ഥിതി അപ്പപ്പോള്‍ നിരീക്ഷിക്കും.
Read more

കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ കുടുങ്ങി. ഇന്ന് പുലർച്ചെ 3 മണിക്ക് ജിദ്ദയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് കുടുങ്ങിയത്. വിമാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ഏകദേശം 30ഓളം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ഭാഗത്ത് ഉണ്ടായ ആശയക്കുഴപ്പമാണ് ഈ പ്രശ്നത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു. എന്നാൽ വിമാനത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. യാത്രക്കാരുടെ അസൗകര്യം വർധിച്ച സാഹചര്യത്തിൽ […]
Read more

അവധിക്കാലം അടിച്ചുപൊളിക്കാം; ഗോവ ട്രിപ്പുമായി KSRTC

തിരുവനന്തപുരം: അന്തർസംസ്ഥാന ട്രിപ്പുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. സഞ്ചാരികളുടെ ഇഷ്ടയിടമായ ഗോവയിലേക്കുള്ള യാത്രയാണു പ്രധാനം. മൂന്നു രാത്രിയും രണ്ടു പകലും നീണ്ടുനിൽക്കുന്ന യാത്ര. ‌ഗോവയിലെ ബീച്ചുകളും ചരിത്രസ്മാരകങ്ങളും ‍രാത്രിജീവിതവും ഗോവൻ ഭക്ഷണവും ആസ്വദിക്കാവുന്ന തരത്തിലാണ് ആസൂത്രണം. കാസർകോടു വരെ കെഎസ്ആർടിസി ബസിലും അവിടെ നിന്ന് ഗോവ വരെ സ്വകാര്യ ആഡംബര എ.സി. ബസിലുമാകും യാത്ര. താമസത്തിനു മികച്ച ഹോട്ടലുകളാകും. കേരള ടൂറിസം ഡിവലപ്മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി (കെടിഡിഎസ്)യുമായി ചേർന്നാണു പദ്ധതി. യാത്രാനിരക്ക് തീരുമാനിച്ചിട്ടില്ല. എല്ലാ ഡിപ്പോകളിൽനിന്നും […]
Read more

റാപ്പിഡോ ബൈക്ക് ടാക്‌സി വേണ്ട; പ്രതിഷേധവുമായി ഓട്ടോ ഡ്രൈവര്‍മാര്‍

തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പ്ലാറ്റ്‌ഫോമായ റാപിഡോ കേരളത്തില്‍ ബൈക്ക് ടാക്‌സി സര്‍വീസ് ആരംഭിച്ചതില്‍ പ്രതിഷേധവുമായി ഓട്ടോ, ടാക്‌സി ഡ്രൈവര്‍ യൂണിയനുകള്‍. നിലവിലുള്ള ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് ബൈക് ടാക്സി സര്‍വീസ് നടത്തുന്നതെന്നും ഇത് തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നുമാണ് ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നത്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മാത്രമുള്ള ബൈക്ക് ടാക്‌സി സര്‍വീസാണ് റാപിഡോ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ, നാഷണല്‍ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (എഐടിയുസി) ആണ് തിരുവനന്തപുരം നഗരത്തിലെ റാപ്പിഡോ ഓഫീസിന് […]
Read more

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ് മാർച്ച് 20 മുതൽ

കുവൈത്ത്: കുവൈത്തിന്റെ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യേക വിമാന സർവീസുകൾ ആരംഭിക്കുന്നു. ജസീറ എയർവേയ്‌സ് വഴി സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായാണ് സർവീസുകൾ നടത്തുന്നത്. മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ബംഗളൂരു എന്നീ ആറു നഗരങ്ങളിലേക്കാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാൽ യാത്രക്കാരെ ആദ്യം ബസ് മാർഗ്ഗം ഖൈസുമ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ […]
Read more

നാല് വന്ദേഭാരത് ട്രെയിനുകളുടെ സമയം മാറ്റി; പുതിയ സമയം ഇങ്ങനെ

ന്യൂഡല്‍ഹി: വന്ദേ ഭാരത് ദക്ഷിണ-പശ്ചിമ റെയില്‍വേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ – യശ്വന്ത്പൂര്‍ സര്‍വീസുകളുടെ സമയത്തിലാണ് പ്രധാന മാറ്റങ്ങളിലൊന്ന്. 20703 നമ്പര്‍ കാച്ചെഗുഡ – യശ്വന്ത്പൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഇനി മുതല്‍ വൈകുന്നേരം 15:55-ന് ആയിരിക്കും ഹിന്ദുപൂര്‍ സ്റ്റേഷനില്‍ എത്തിച്ചേരുക. മുന്‍പ് ഇത് 15:48 ആയിരുന്നു. സമാനമായി, മടക്ക സര്‍വീസായ 20704 യശ്വന്ത്പൂര്‍ – കാച്ചെഗുഡ വന്ദേ ഭാരത് എക്‌സ്പ്രസ് ഉച്ചയ്ക്ക് 12:17-ന് ഹിന്ദുപൂരില്‍ […]
Read more

ദുബായിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ദുബായ്: ഇറാനില്‍ യുദ്ധം കൊടുംപിരിക്കൊള്ളുന്ന സാഹചര്യത്തില്‍, ദുബായ് പോലുള്ള പശ്ചിമേഷ്യന്‍ നഗരങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം നന്നേ കുറയുന്നത് വിമാന കമ്പനികളെ വലയ്ക്കുന്നു. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞരിക്കുകയാണ്. പല സര്‍വീസുകളിലും വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമാണുള്ളത്. ഇറാനിലെ യുദ്ധം മൂലമുള്ള അപകട സാധ്യത കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് എമിറേറ്റ്‌സ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രാഗ്, ബുഡാപെസ്റ്റ് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നും ദുബായിലേക്കുള്ള വിമാനങ്ങളില്‍ […]
Read more

യുഎഇ വ്യോമപാത തുറന്നു; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ദുബായ്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച യുഎഇ വ്യോമഗതാഗത സംവിധാനം വീണ്ടും സാധാരണ നിലയിലായി. സുരക്ഷ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം വ്യോമപാത അടച്ചത്. മാര്‍ച്ച് 16 ന് ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യുഎഇ വ്യോമാതിര്‍ത്തി ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്നും രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലുടനീളം വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ഇപ്പോള്‍ സാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer