Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

വിവാഹം എതിർത്തതിലുള്ള പക; ലൈംഗികാരോപണം തള്ളി സനോജ് മിശ്ര

നടി മൊണാലിസ ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണങ്ങളെ തള്ളിയിരിക്കുയാണ് സംവിധായകൻ സനോജ് മിശ്ര. മോണാലിസയും നടൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തെ താൻ എതിർത്തതാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് മിശ്ര പറയുന്നത്. അവർക്ക് താനാണ് അഭിനയം പഠിപ്പിച്ചുകൊടുത്തതെന്നും അതേ അഭിനയം ഉപയോഗിച്ച് നടി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നുമാണ് ആരോപണം.മോണാലിസയുടെ കുടുംബത്തിലെ ഏഴെട്ട് അംഗങ്ങൾ ഇപ്പോഴും ഉജ്ജയിനിലെ തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും മിശ്ര പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൊണാലിസ താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെയാണ് […]
Read more

ലിവ് ഇൻ ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല; അലഹാബാദ് ഹെെക്കോടതി

ലഖ്‌നൗ: വിവാഹിതനായ പുരുഷൻ പ്രായപൂർത്തിയായ മറ്റൊരു സ്ത്രീയുമായി ഉഭയസമ്മതത്തോടെ ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഷാജഹാൻപുർ സ്വദേശികളായ അനാമികയും നേത്രപാലും നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം. അനാമികയുടെ അമ്മ കാന്തിയാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അനാമികയും നേത്രപാലും കോടതിയെ സമീപിക്കുകയായിരുന്നു. സദാചാരവും നിയമവും വ്യത്യസ്തമാണെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായ സ്ത്രീയുമായി ഉഭയസമ്മതപ്രകാരമുള്ള ലിവ്-ഇൻ ബന്ധം നിയമപരമായി കുറ്റകരമല്ലെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ പുരുഷൻ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടില്ലെന്നും […]
Read more

നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാം; ഡബിൾ ഡെക്കർ ബസ് ഇന്നുമുതൽ നിരത്തിലിറങ്ങും

കോഴിക്കോട്: ആകാശം കണ്ട് കോഴിക്കോട് നഗരത്തിലൂടെ ഇനിമുതൽ ചുറ്റി കറങ്ങാം. അതും ഡബിൾ ഡക്കർ ബസിൽ. മാർച്ച് പത്തിന് ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്‌തെങ്കിലും ബസിനു സഞ്ചരിക്കാൻ റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഉയര കേബിളുകൾ തടസ്സമായിരുന്നു. ഈ കേബിളുകൾ മാറ്റിയതോടെ ഇന്ന് വൈകിട്ട് നാലരമുതൽ പൊതുസർവീസ് ആരംഭിക്കും. മലബാറിലെ ആദ്യത്തെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസാണിത്. 28 കിലോമീറ്റർ സഞ്ചരിച്ച് നഗരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഈ സിറ്റി റൈഡ് […]
Read more

വിമാന ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന നികുതി വെട്ടി കുറച്ച കേന്ദ്ര സർക്കാർ എവിയേഷൻ ടർബൈൻ ഇന്ധനത്തിന് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. 50 രൂപയാണ് പ്രത്യേക തീരുവ. ഇളവുകൾക്കുശേഷം തീരുവ ലിറ്ററിന് 29.5 രൂപയാകും. ഇതോടെ വിമാന ടിക്കറ്റുകൾക്കും ചാർജ് കൂടും. വേനലവധി ആഘോഷമാക്കൻ വിദേശ യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് ടിക്കറ്റ് നിരക്കിലുണ്ടായ വർദ്ധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതേസമയം രാജ്യത്ത് പെട്രോളിൻറെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ […]
Read more

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചു

ദില്ലി: കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപ, ഡീസലിന് പത്തിൽ നിന്ന് പൂജ്യം ആയി കുറവിട്ടു. ചില്ലറ വിലയിൽ നേരത്തെ പ്രതീക്ഷിക്കുന്ന പോലെ വലിയ കുറവ് ഉണ്ടാകാൻ സാധ്യതയില്ല. പശ്ചിമേഷ്യൻ യുദ്ധം മൂലം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ, ഈ നടപടി കമ്പനികൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തുന്നു. ചിലർ സ്വകാര്യ എണ്ണ കമ്പനികൾ വില വർദ്ധിപ്പിക്കാമെന്നുള്ള ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ് അധിക എക്സൈസ് തീരുവ കുറവിന്‍റെ […]
Read more

രാജ്യത്താദ്യമായി പെയിന്റിങ്ങില്‍ പൊതിഞ്ഞ വിമാനം പുറത്തിറക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും കൊച്ചി ബിനാലയും കൈകോര്‍ത്തപ്പോള്‍ പുതു ബോയിംഗ് വിമാനത്തിന് അപൂര്‍വ്വ ചിത്രചാരുത കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിംഗ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് ചരിത്രം സൃഷ്ടിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്‌നാട്ടുകാരിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിംഗ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലക്കുളള ക്യാന്‍വാസാക്കി മാറിയതോടെ ഈ വിമാനത്തിന് ഫ്‌ളെയിംഗ് ക്യാന്‍വാസ് എന്നാണ് പേരിട്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായി ഇത്തരത്തില്‍ ഒരു […]
Read more

ഇത്തവണ വേനലവധിക്ക് ചെലവേറും; വിമാന ടിക്കറ്റിന് തീ വില

വേനലവധിക്ക് വിദേശ യാത്ര പ്ലാൻ ചെയ്യുന്നവർ ഒന്ന് ശ്രദ്ധിച്ചോ, ഇത്തവണ ചിലവേറും. വരുന്ന ജൂണ്‍ മാസത്തെ യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ശതമാനം അധികം തുക നൽകേണ്ടതായി വരും. ഏഷ്യയും യൂറോപ്പും തമ്മിലുള്ള പ്രധാന വിമാന റൂട്ടുകളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്ന സഹചര്യമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് ഈ അപ്രതീക്ഷിത വിലക്കയറ്റത്തിന് കാരണമായിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ ആകാശപാതകളില്‍ വലിയ നിയന്ത്രങ്ങളാണ് […]
Read more

തെരുവുനായ ആക്രമണം രൂക്ഷം; സംസ്ഥാനത്ത് മരിച്ചത് 122 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേരളത്തിൽ മാത്രം തെരുവുനായ കടിയേറ്റത് 15,02,737 പേർക്ക്. പേവിഷബാധ ഏറ്റു മരിച്ചത് 122 പേർ. ഓരോ വർഷവും കടിയേൽക്കുന്നവരുടെയും മരണപെടുന്നവരുടെയും എണ്ണത്തിൽ വൻ വർദ്ധനവാണ്. ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഉണ്ടായത് തിരുവനന്തപുരത്താണ്. 58108 പേരെയാണ് തെരുവുനായ കടിച്ചത്. തെരുവുനായ ആക്രമണങ്ങളിൽ പരുക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഉത്തരവിറക്കിയിരുന്നു. പക്ഷെ വെറും 43 പേർക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയത്. നിലവില്‍ തെരുവുനായ ആക്രമണത്തിനു നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ […]
Read more

വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ പ്രതിഷേധം ശക്തം

ന്യൂഡൽഹി: പ്രമുഖ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. ലൈംഗികാരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ വൈരമുത്തുവിന് ജനപീഠം നല്കിയതിനാലാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. ഇതിൽ പ്രതിഷേധിച്ച് ഒരുകോടി രൂപയുടെ പുതിയ സാഹിത്യ പുരസ്കാരവുമായി തമിഴ്നാട്ടിലെ നവ എഴുത്തുകാർ രംഗത്ത് വന്നിരിക്കുകയാണ്. ലിവിങ് തമിഴ് അവാർഡ് എന്ന പേരിൽ ലോക സാഹിത്യത്തിലെ മികച്ച കൃതിക്ക് പുരസ്കാരം നൽകുമെന്ന് എഴുത്തുകാരൻ ജയമോഹൻ പ്രഖ്യാപിച്ചു. പുരസ്കാര നിർണയത്തിനായി രണ്ടുമാസത്തിനുള്ളിൽ ട്രസ്റ്റ് രൂപികരിക്കും. ഇന്ത്യൻ ഭാഷകൾക്ക് സ്വാഭാവികമായ പരിഗണന നൽകികൊണ്ടായിരിക്കും പുരസ്‌കാരം […]
Read more

ചേതക് സ്ക്രീൻ അവാർഡിനുള്ള 24 നോമിനേഷനുകളുമായി ദുരന്ധർ മുന്നിൽ

കൊച്ചി: ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിൻറെ ‘സ്ക്രീൻ അക്കാദമി’ ചേതക് സ്ക്രീൻ അവാർഡ്സ് ചടങ്ങിനായുള്ള നാമനിർദ്ദേശങ്ങളുടെ സമ്പൂർണ്ണ പട്ടിക പുറത്തുവിട്ടു. 31 വിഭാഗങ്ങളിലായി നടക്കുന്ന ഈ പുരസ്കാരങ്ങൾ ഏപ്രിൽ അഞ്ചിന് പ്രഖ്യാപിക്കും. 2025-ലെ മികച്ച ഹിന്ദി സിനിമകളെയും ഒടിടി പ്ലാറ്റ്ഫോമുകളിലെ പ്രകടനങ്ങളെയുമാണ് ഈ അവാർഡിലൂടെ ആദരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രം ദുരന്ധർ ആണ് ഇത്തവണത്തെ ചേതക് സ്ക്രീൻ അവാർഡ്സ് നാമനിർദ്ദേശങ്ങളിൽ ഏറ്റവും മുന്നിൽ. റെക്കോർഡ് നേട്ടമായ 24 നാമനിർദ്ദേശങ്ങളാണ് ഈ ചിത്രം സ്വന്തമാക്കിയത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix