Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ജനങ്ങൾക്ക് ആശ്വാസം; ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട

എറണാകുളം: ജനങ്ങൾക്ക് ആശ്വാസമായി പുതിയ നടപടി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ദേശീയ പാതകളിൽ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായിട്ടാണ് പുതിയ നടപടി. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും. ഇതുവരെ ഇത്തരം വാഹനങ്ങളിൽ […]
Read more

ബിഹാറില്‍ വ്യാജ മദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചു

പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാള്‍ ആണ് ആദ്യം മരിച്ചത്. എന്നാൽ മരണവിവരം പോലീസിനെ അറിയിക്കാതെ ഗ്രാമത്തിലുള്ളവർ മൃതദേഹം സംസ്കരിച്ചിരുന്നു. അതിനെ തുടർന്നാണ് അന്വേഷണങ്ങൾ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Read more

കോർപറേറ്റ് ജോലിയുപേക്ഷിച്ച് ഹോം സ്റ്റേ തുടങ്ങി; 1 ലക്ഷം വരെ മാസവരുമാനം

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം വഴി തെരഞ്ഞെടുത്ത യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 27-കാരൻ നഗരത്തിലെ സമ്മർദ്ദം നിറഞ്ഞ ജോലി വിട്ട് നാട്ടിലേക്ക് മടങ്ങി സ്വന്തം വീട് ഹോംസ്റ്റേയാക്കി മാറ്റിയ കഥയാണ് പങ്കുവച്ചത്. “ഉദയ്പൂരിലെ സമാധാനപരമായ ജീവിതം, കുറഞ്ഞ ചിലവ്, കൂടുതൽ സ്വാതന്ത്ര്യം” എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നഗരജീവിതത്തേക്കാൾ സാമ്പത്തികമായും മാനസികമായും ഇപ്പോഴാണ് കൂടുതൽ സംതൃപ്തനെന്ന് യുവാവ് പറയുന്നു. പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരുമാനം […]
Read more

ക്രൈസ്തവ സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെടുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് മുനിർത്തിയാണ് വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആര്‍എ) ബില്‍ മാറ്റിവെച്ചതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ക്രൈസ്തവ സമൂഹം നിരന്തരമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാര്‍ട്ടിയുമായി പ്രശ്‌നത്തിലായാല്‍ രാജ്യത്ത് സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് കേക്കുമായി എത്തിയ ബിജെപി നേതാക്കളെ പുരോഹിതർ സ്വീകരിച്ചതെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. എഫ്‌സിആര്‍എ ബില്ലില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് […]
Read more

മോദി വന്നു, പാലക്കാട് താമര വിരിയുമോ? വലിയ ആവേശത്തില്‍ ബിജെപി

തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വ്യക്തമായ പ്ലാനിങ്ങോടെ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ ബിജെപി വിളിച്ചു പറയുന്നത്. ബിജെപിക്ക് ഏറ്റവുമധികം പ്രതീക്ഷയുള്ള പാലക്കാടും തൃശ്ശൂരും അടുത്തത് തിരുവനന്തപുരം ജില്ലയിലുമാണ് ഇത്തവണ മോദിയെത്തുന്നതും. പാലക്കാടും തൃശ്ശൂരും ഒരു ഷോ തന്നെയാണ് മോദി നടത്തിയതെന്നും പറയാം. ഈ വരവ് കൊണ്ട്, പ്രത്യേകിച്ച് പാലക്കാട് ശോഭ സുരേന്ദ്രന്‍ ആദ്യമായി താമര വിരിയിക്കുമോ? നടന്നത് ഒരു ഷോ മാത്രമാണോ അതോ വോട്ടായി മാറുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. […]
Read more

ബിയര്‍ കുടിച്ചാല്‍ വയര്‍ കൂടുമോ? സത്യം ഇതാണ്

ബിയര്‍ കുടിക്കുന്നവര്‍ക്ക് കുടവയറുണ്ടാകുമെന്ന് പറയുന്നത് സത്യമാണോ?ഇതില്‍ അല്‍പം വാസ്തവമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാരണമെന്താണെന്നല്ലേ? . ബിയറില്‍ കലോറി വളരെ കൂടുതലാണ്. ഒരു സാധാരണ ബിയറില്‍ ഏകദേശം 150 മുതല്‍ 200 വരെ കലോറി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ശരീരത്തിലെത്തുമ്പോള്‍ ശരീരം അത് കൊഴുപ്പായി സംഭരിക്കാന്‍ തുടങ്ങുന്നു. ഈ കൊഴുപ്പ് ആദ്യം അടിഞ്ഞുകൂടുന്നത് വയറിന് ചുറ്റുമാണ്. ബിയര്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. വയറിന് ചുറ്റുമുള്ള ഈ കൊഴുപ്പിനെ സാധാരണയായി ‘ബിയര്‍ ബെല്ലി’ എന്നാണ് പറയുന്നത്. ഒരു […]
Read more

ദേവനന്ദ കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ധൻ്റെ ലോകം’ ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

കൊച്ചി: പ്രശസ്ത കലാസംവിധായകൻ സഹസ് ബാല സ്വതന്ത്ര സംവിധായകനായി ഒരുക്കിയ ‘അന്ധൻ്റെ ലോകം’ ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സഹസിൻ്റെ ആന്തോളജി സിനിമകളുടെ ആദ്യചിത്രമാണ് ‘അന്ധൻറെ ലോകം’ മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല. ഒരു പെൺകുട്ടിയുടെയും പിതാവിൻറെയും വൈകാരികമായ ഹൃദയബന്ധങ്ങളുടെ കഥയും ജീവിതത്തിൻറെ മൂല്യബോധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തുന്ന ഒരു പ്രമേയമാണ് അന്ധൻറെ ലോകം.ഏത് വിജയത്തിൻറെയും അടിസ്ഥാനം പണമല്ലെന്നും ജീവിതമൂല്യങ്ങളിലേക്കുള്ള വീക്ഷണമാണ് അതിൻറെ അടിസ്ഥാനമെന്നും ചിത്രം പറയുന്നു. അഭിനേതാക്കൾ- […]
Read more

കലയിൽ ഒരു പരീക്ഷണം; അഡ്രിയാൻ വിലാസ്

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിൽ പ്രവേശിക്കുന്നവരെ ആദ്യം അഭിമുഖീകരിക്കുന്നത് അലോസരപ്പെടുത്തുന്ന ഒരു കലാപ്രതിഷ്ഠയാണ്. പ്രകൃതിയെ അസന്തുലിതമായി ചൂഷണം ചെയ്യുന്നതിന്റെ ഭാവി ഫലങ്ങളെ ഓർമ്മിപ്പിക്കുന്ന ഈ സൃഷ്ടി ‘ഫ്രീസറുകൾ’ എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മത്സ്യം, മാംസം, പച്ചക്കറികൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന നിരവധി ഫ്രീസറുകളുടെ കൂട്ടമാണ് ലാറ്റിനമേരിക്കൻ കലാകാരനായ അഡ്രിയാൻ വിലാസ് റോഹാസ് ഒരുക്കിയത്. അർജന്റീനിയൻ-പെറുവിയൻ വേരുകളുള്ള അഡ്രിയാന്റെ ആറ് കലാപ്രതിഷ്ഠകളാണ് ബിനാലെയിൽ പ്രദർശിപ്പിക്കുന്നത്. കടകളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മാംസം, മത്സ്യം […]
Read more

വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 52കാരിയായ കാമുകിയെ കൊലപ്പെടുത്തി 21കാരൻ

ശിവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയിൽ 52-കാരിയായ സഹപ്രവർത്തകയെ വിവാഹം കഴിക്കാനുള്ള വിമുഖതയെത്തുടർന്ന് 21-കാരൻ കൊലപ്പെടുത്തി മൃതദേഹം ക്വാറിയിൽ തള്ളി. സൊട്ടതട്ടി സ്വദേശിനിയായ സരസ്വതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മധുര സ്വദേശിയായ ശരവണകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് സരസ്വതി നിരന്തരം സമ്മർദ്ദം ചെലുത്തിയതാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ​കഴിഞ്ഞ ഫെബ്രുവരി 11 മുതലാണ് സരസ്വതിയെ കാണാതായത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ സരസ്വതിയെ കാണാനില്ലെന്ന് […]
Read more

വിഡി സതീശന്‍റെ അഭിമുഖം നീക്കം ചെയ്ത സംഭവം; മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്ന് രത്തൻ ഖേൽക്കർ

തിരുവനന്തപുരം: വി.ഡി. സതീശന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിലും ബിജെപി സീൽ വിവാദത്തിലുമടക്കം മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. അഭിമുഖം നീക്കിയത് മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്നും, വീഡിയോയിലെ ചില കമന്റുകൾ നീക്കം ചെയ്യാനായിരുന്നു പോലീസ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കമന്റുകളിൽ പലതും മോശം ഭാഷയിലായതിനാൽ പോലീസിന് ഇടപെടേണ്ടി വന്നതാണെന്നും, കമന്റുകൾ മാത്രം നീക്കേണ്ടതിനുപകരം വീഡിയോ മുഴുവനായി നീക്കം ചെയ്തതാണ് സംഭവിച്ചതെന്നും ഖേൽക്കർ പറഞ്ഞു. വീഡിയോയുടെ ബന്ധപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix