പട്‌ന: ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ബുധനാഴ്ച മുതലാണ് ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ തുര്‍കൗലിയ, രഘുനാഥ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയത്. 25കാരനായ ഒരാള്‍ ആണ് ആദ്യം മരിച്ചത്. എന്നാൽ മരണവിവരം പോലീസിനെ അറിയിക്കാതെ ഗ്രാമത്തിലുള്ളവർ മൃതദേഹം സംസ്കരിച്ചിരുന്നു. അതിനെ തുടർന്നാണ് അന്വേഷണങ്ങൾ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.




