കൊച്ചി: പ്രശസ്ത കലാസംവിധായകൻ സഹസ് ബാല സ്വതന്ത്ര സംവിധായകനായി ഒരുക്കിയ ‘അന്ധൻ്റെ ലോകം’ ഡൽഹി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. സഹസിൻ്റെ ആന്തോളജി സിനിമകളുടെ ആദ്യചിത്രമാണ് ‘അന്ധൻറെ ലോകം’ മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനും ഒട്ടേറെ അംഗീകാരങ്ങളും നേടിയിട്ടുള്ള കലാ സംവിധായകനാണ് സഹസ് ബാല.
ഒരു പെൺകുട്ടിയുടെയും പിതാവിൻറെയും വൈകാരികമായ ഹൃദയബന്ധങ്ങളുടെ കഥയും ജീവിതത്തിൻറെ മൂല്യബോധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തുന്ന ഒരു പ്രമേയമാണ് അന്ധൻറെ ലോകം.ഏത് വിജയത്തിൻറെയും അടിസ്ഥാനം പണമല്ലെന്നും ജീവിതമൂല്യങ്ങളിലേക്കുള്ള വീക്ഷണമാണ് അതിൻറെ അടിസ്ഥാനമെന്നും ചിത്രം പറയുന്നു.

അഭിനേതാക്കൾ- ദേവനന്ദ ജിബിൻ, പ്രശാന്ത് മുരളി, അനിയപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീജേഷ് ശ്രീവത്സം, അശ്വതി പട്ടാമ്പി, പ്രബിൻ ബാലൻ, ലളിത കിഷോർ, ബാനർ-ഫുൾമാർക്ക് സിനിമ, വി എസ് മീഡിയ, കഥ-തിരക്കഥ-സംഭാഷണം-സംവിധാനം- സഹസ് ബാല, നിർമ്മാണം- ജെഷീദ ഷാജി, ജീത്മ ആരംകുനിയിൽ, ക്യാമറ- രവിചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കല- അജയൻ കൊല്ലം, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ വസ്ത്രാലങ്കാരം- ബബിഷ കെ. രാജേന്ദ്രൻ, മേക്കപ്പ്- റഹിം കൊടുങ്ങല്ലൂർ, പി ആർ ഒ- പി ആർ സുമേരൻ,അസോസിയേറ്റ് ക്യാമറമാൻ-പ്രവീൺ നാരായണൻ സഹസംവിധാനം -നിഹാൽ, സ്റ്റിൽസ്- ഗിരിശങ്കർ, തുടങ്ങിയവരാണ് ചിത്രത്തിൻറെ അണിയറപ്രവർത്തകർ.




