Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

മുതിർന്ന നക്സൽ നേതാവ് പാപ്പാ റാവു കീഴടങ്ങുന്നു; 25 ലക്ഷം വിലയിട്ട തലവൻ

രാജ്പുർ: ഛത്തീസ്ഗഡിൽ മൂന്ന് പതിറ്റാണ്ടോളം നക്സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറായതായി ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച മാർച്ച് 31 സമയപരിധിക്ക് മുമ്പുള്ള ഈ നീക്കം നക്സൽ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 1997-ൽ നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന പാപ്പാ റാവുവിനൊപ്പം 12 മുതൽ 14 വരെ മാവോവാദികൾ കൂടി കീഴടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ പക്കൽ […]
Read more

സീൽ വിവാദത്തിൽ പിഴവ് സമ്മതിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നടപടി; പോസ്റ്റുകൾ നീക്കി തുടങ്ങി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ പതിച്ചതിന്‍റെ വിവരങ്ങൾ സമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്ന് നടപടികൾ ആരംഭിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. മാധ്യമപ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങൾക്കും പോസ്റ്റുകൾ കേരള പൊലീസിന്‍റെ നിർദേശ പ്രകാരം എക്സ് നീക്കി തുടങ്ങി. തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ച പിഴവിന്‍റെ വിവരങ്ങൾ പങ്കുവച്ചതിനെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരള ഡിജിപിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ […]
Read more

എഫ്സിആർഎ ലൈസൻസ് പുതുക്കൽ; ഭേദഗതി ബിൽ വരുന്നു

ന്യൂഡൽഹി: നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ലൈസൻസ് പുതുക്കാൻ നിയമം വരുന്നു. റദ്ദായ ലൈസൻസ് റദ്ദായ ലൈസൻസ് പുനഃസ്ഥാപിക്കപ്പെടാതിരുന്നാൽ സംഭാവന ഉപയോഗിച്ച് വികസിപ്പിച്ച ആസ്തികൾ കേന്ദ്രസർക്കാരിന് സ്ഥിരമായി ഏറ്റെടുക്കാൻ വ്യവസ്ഥ വരുന്നു. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്സിആർഎ) ഇതടക്കമുള്ള നിർണായക ഭേദഗതികൾ വരുത്താനുള്ള ബിൽ വരും ദിവസങ്ങളിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇത്തരത്തിൽ സ്ഥിരമായി ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്രസർക്കാരിന് വിൽക്കുകയോ സർക്കാർ വകുപ്പുകൾക്ക് കൈമാറുകയോ ചെയ്യാം. വിറ്റുകിട്ടുന്ന പണം സർക്കാരിന്റെ സഞ്ചിതനിധിയിലേക്ക് […]
Read more

ഭജന മന്ദിരത്തിന് സമീപം ചൂതാട്ടം, 10 പേർ പിടിയിൽ

കുമ്പള: കാസർകോട് കുമ്പള കണ്ണൂർ ഗ്രാമത്തിലെ സിദ്ധിവയലിൽ പരസ്യമായി പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പൊലീസ് പിടികൂടി. അയ്യപ്പ ഭജന മന്ദിരത്തിന് സമീപമുള്ള പൊതുസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. പ്രതികളിൽ നിന്ന് 13,270 രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. അമിത ലാഭത്തിനായി ‘പുള്ളിമുറി’ എന്ന പേരിൽ പണം പന്തയം വെച്ച് ചീട്ടുകളിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ 10 പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഗെയിമിംഗ് ആക്ട് […]
Read more

നിയന്ത്രണം വിട്ട ബസ് വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: കോഴിക്കോട് അഴിഞ്ഞിലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിൽ തകർത്ത് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം . ഇന്ന് രാവിലെ സംഭവിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കരാടിയിൽ നിന്ന് സർവീസ് ആരംഭിക്കാൻ പോയ ബസാണ് ഇറക്കവും വളവും കഴിഞ്ഞപ്പോൾ അമിതവേഗത്തിൽ നിയന്ത്രണം വിട്ടത്. ആദ്യം വീട്ടുമതിൽ ഇടിച്ച് തകർന്നതോടെ ബസിന്റെ വേഗം കുറഞ്ഞതിനാൽ വീടിന്റെ ചുമരിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വീടിന്റെ ഗ്ലാസുകളും എസിയുൾപ്പെടെയുള്ള ഉപകരണങ്ങളും തകർന്നു. വലിയ ശബ്ദവും പുകയും […]
Read more

ഡബിൾ ഡക്കർ ബസ്സുണ്ട്;പക്ഷെ റോഡിൽ ഇറക്കരുത്

കോഴിക്കോട്: രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ഒരു ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ്സുണ്ട്, പക്ഷെ പത്തുദിവസം കഴിഞ്ഞിട്ടും ഇത് നിരത്തിലിറങ്ങിയിട്ടില്ല . എന്ന് ഇറങ്ങുമെന്നോ, എത്ര രൂപയാണ് ടിക്കറ്റ് നിരക്കെന്നോ, ഏത് റൂട്ടിൽ ഓടുമെന്നോ കൃത്യമായി പ്രഖ്യാപിക്കാനും ഇത്രയും ദിവസമായി ട്രാൻസ്‌പോർട്ട് വകുപ്പിനും സാധിച്ചിട്ടില്ല. ഇതിനെല്ലാം പ്രധാന കാരണമായി പറയുന്നത് റോഡിന് കുറുകേ ഉയരത്തിലുള്ള വിവിധ കേബിളുകളാണ്. വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ എന്നിവ പലയിടത്തും റോഡിൽനിന്ന് അഞ്ചുമീറ്റർ പോലും ഉയരത്തിൽ അല്ലാതെയുണ്ട്. ഡബിൾ […]
Read more

‘യുഎസ് പാകിസ്ഥാനെ ലക്ഷ്യമിട്ടാൽ ദില്ലിയും മുംബൈയും ആക്രമിക്കണം’ പരാമർശവുമായി അബ്ദുൾ ബാസിത്

ന്യൂഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരവും നിരുത്തരവാദപരവുമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ പാകിസ്ഥാൻ ദില്ലിയെയും മുംബൈയെയും ആക്രമിക്കും എന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായിരുന്ന അബ്ദുൽ ബാസിത് പറഞ്ഞത്. പാകിസ്ഥാന്‍റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ തുറന്നുകാട്ടി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അബ്ദുൾ ബാസിതിന്റെ പ്രകോപനപരമായ പരാമർശം. ഗബ്ബാർഡിന്‍റേത് പാക് വിരുദ്ധ വീക്ഷണമാണെന്ന് ബാസിത് പറഞ്ഞു “എല്ലാത്തിനുമുപരി അവർ ഇന്ത്യൻ വംശജയാണ്. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ […]
Read more

എല്‍പിജി ക്ഷാമം രൂക്ഷം; പൊറോട്ടയുടെ വില വര്‍ധിപ്പിച്ചു, കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

ആലപ്പുഴ: എൽപിജി ക്ഷാമം രൂക്ഷമായതോടെ പൊറോട്ടയ്ക്ക് വില കൂടി. എല്‍പിജി ക്ഷാമത്തിനൊപ്പം പാമോയില്‍ വില കൂട്ടിയതാണ് ഹോട്ടലുകള്‍ക്ക് തിരിച്ചടിയായത്. ഇതോടെയാണ് പൊറോട്ടയുടെ വില വര്‍ധിപ്പിച്ചത്. പൊറോട്ടയ്ക്ക് മൂന്നുരൂപയാണ് കൂട്ടിയത്. നേരത്തെ ബിരിയാണിയ്ക്കും കറികള്‍ക്കും വില കൂട്ടിയിരുന്നു. എല്‍പിജി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഹോട്ടലുകൾ അടച്ചു പൂട്ടുന്നു . ചെറിയ പെരുന്നാള്‍ വരെ എങ്ങനെയെങ്കിലും ഹോട്ടല്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന നിലപാടിലായിരുന്നു ഹോട്ടലുടമകള്‍. പെരുന്നാള്‍ ആഘോഷത്തിനായി അടച്ച ഹോട്ടലുകള്‍ പലതും പിന്നീട് തുറന്നിട്ടില്ല. എല്‍പിജി പ്രതിസന്ധി മറികടക്കാന്‍ ആവശ്യമെങ്കില്‍ വിലവര്‍ധന […]
Read more

മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പര്യടനം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തും. ഏപ്രിൽ 3 വരെ നീളുന്ന പര്യടനത്തിൽ 48 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. ഓരോ ദിവസവും നാല് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. തിങ്കളാഴ്ച പത്തനംതിട്ടയിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പരിപാടികൾ നടക്കും. സിപിഎം നേതാക്കളായ എം.എ. ബേബി, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ, പ്രകാശ് […]
Read more

ഇനി പറക്കാൻ ചെലവ് കൂടും; ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം

ദില്ലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ നീക്കും . ഇതോടെ പറക്കാൻ ചെലവേറും. ഇനിമുതൽ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവ് ഉണ്ടായ സാഹചര്യത്തെ തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപെടുത്തിയിരുന്നത് . വൺവേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ദൂരത്തെ അടിസ്ഥാനമാക്കി ഏകദേശം 18,000 രൂപ ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix