Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി പറക്കാൻ ചെലവ് കൂടും; ടിക്കറ്റ് നിരക്കിനുള്ള പരിധി നീക്കി കേന്ദ്രം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്കുള്ള നിയന്ത്രണം തിങ്കളാഴ്ച മുതൽ നീക്കും . ഇതോടെ പറക്കാൻ ചെലവേറും. ഇനിമുതൽ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്കുകൾ നിശ്ചയിക്കാൻ കഴിയും. നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവ് ഉണ്ടായ സാഹചര്യത്തെ തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപെടുത്തിയിരുന്നത് .

വൺവേ ഇക്കണോമി ടിക്കറ്റിന് ഉയർന്ന പരിധിയായി ദൂരത്തെ അടിസ്ഥാനമാക്കി ഏകദേശം 18,000 രൂപ ആണ് നിശ്ചയിച്ചിരുന്നത്. പരിധി എടുത്തുകളഞ്ഞതോടെ ഇനി വിമാന കമ്പനികൾക്ക് ഇത് ബാധകമാകില്ല. കൂടാതെ ഡിമാൻഡും വിപണി സാഹചര്യങ്ങളും അനുസരിച്ച് ടിക്കറ്റുകൾ നിശ്ചയിക്കാനും കഴിയും. പീക്ക് ഡിമാൻഡ്, അടിയന്തര സാഹചര്യങ്ങൾ എന്നിവയുള്ള സമയങ്ങളിൽ അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യൻ സംഘർത്തെ തുടർന്ന് ഏവിയേഷൻ ടർബൈൻ ഇന്ധന (എ ടി എഫ്) വിലയിലെ വർധനവ് വിമാനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലേക്ക് മാറിയിരുന്നു . ഇന്ധനച്ചെലവും പ്രവർത്തന തടസ്സവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തുടർച്ചയായ നിരക്ക് നിയന്ത്രണങ്ങൾ വലിയ നഷ്ടത്തിന് കാരണമാകുമെന്ന് വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ടിക്കറ്റ് നിരക്ക് നിയന്ത്രണം നീക്കി എന്ന വ്യോമയാന മന്ത്രാലയത്തിന്‍റെ തീരുമാനം വന്നത്.

Recent News

Advertisement
WhiteswanTV Footer