Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

വായ്‌നാറ്റമാണോ പ്രശ്‌നം? വിഷമിക്കേണ്ട, പരിഹാരം ഇതാണ്

പലരേയും അലട്ടുന്ന പ്രശ്‌നമാണ് വായ്‌നാറ്റം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് മാറ്റാവുന്നതാണ്. രണ്ട് നേരം പല്ല് തേക്കാം ദിവസവും രണ്ട് നേരം പല്ല് തേക്കുക. ബാക്ടീരിയകള്‍ നാവിന്റെ പ്രതലത്തില്‍ അടിഞ്ഞുകൂടുകയും വായ്‌നാറ്റത്തിന് കാരണമാവുകയും ചെയ്യും. നന്നായി വെള്ളം കുടിക്കുക വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്‌നാറ്റത്തിന് കാരണമാകും. അതിനാല്‍ ദിവസവും നന്നായി വെള്ളം കുടിക്കുക. പുകവലിയും മദ്യപാനവും നല്ല പുകവലിക്കാര്‍ക്ക് വായ്‌നാറ്റമുണ്ടാകും. മദ്യപിക്കുന്നവരുടെ കാര്യവും ഇത് തന്നെ ചില ഭക്ഷണങ്ങള്‍ വെളുത്തുള്ളി, ഉള്ളി, […]
Read more

കസ്റ്റംസ് ഓഫീസറെന്ന വ്യാജേന പണം തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: കസ്റ്റംസ് ഓഫീസറെന്നു വിശ്വസിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് ലേലത്തിൽ സ്വർണം ലഭ്യമാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.കഴക്കൂട്ടം പൊലീസാണ് തോന്നയ്ക്കൽ സൗപർണിക ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ദീപകുമാരിയെ പിടികൂടിയത്. ഇവരെ കോന്നിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തി, ഓഫീസിൽ പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. 25 പവൻ സ്വർണം നൽകാമെന്ന വാഗ്ദാനം നൽകി, കഴക്കൂട്ടം വടക്കുംഭാഗം സ്വദേശിയിൽനിന്ന് 2025 സെപ്റ്റംബറിൽ […]
Read more

മെട്രോ പില്ലറിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് മെട്രോ തൂണിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തിൽപ്പറമ്പിൽ വീട്ടിൽ റോയിയുടെ മകൻ അൻസൽ റോയി ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് 462-ാം നമ്പർ മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അൻസലിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അൻസൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. […]
Read more

ചുവന്ന കൊടി പിടിച്ചതു കൊണ്ട് ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ല; ജി സുധാകരന്‍

ആലപ്പുഴ: ചുവന്ന കൊടി പിടിച്ചതു കൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റുകാര്‍ ആവില്ലെന്ന് പാര്‍ട്ടി വിട്ട മുന്‍ മന്ത്രി ജി സുധാകരന്‍. താന്‍ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ മലര്‍ന്നു കിടന്ന് തുപ്പുന്നവരാണ്. താന്‍ സ്വതന്ത്രനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആലപ്പുഴയില്‍ സുധാകരന് പിന്തുണയുമായി പാര്‍ട്ടി അനുകൂലികള്‍ രഹസ്യയോഗം ചേരുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
Read more

കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് അഭിമാനം; കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്. (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ്) അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം കെ പുരം ജനകീയ ആരോഗ്യകേന്ദ്രം 90.48 ശതമാനം, കണ്ണൂര്‍ ചരല്‍ ജനകീയ ആരോഗ്യകേന്ദ്രം 92.83 ശതമാനം, കണ്ണൂര്‍ അമ്പായത്തോട് ജനകീയ ആരോഗ്യകേന്ദ്രം 90.59 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പുതുതായി അംഗീകാരം ലഭിച്ചത്. കണ്ണൂര്‍ മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം 96 ശതമാനത്തോടെ പുനഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ ആകെ 312 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. […]
Read more

വയോധികയെ നായ കടിച്ചുകൊന്ന സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂർ: വെള്ളറക്കാട് കിടപ്പുരോഗിയായ വയോധികയെ നായ കടിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കഴുത്തിൽ ലഭിച്ച ആഴത്തിലുള്ള കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കഴുത്തിനൊപ്പം മുഖം, മൂക്ക്, കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് കടിയേറ്റത്. 84-കാരിയായ കാർത്യായനിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. കിടപ്പുരോഗിയായ കാർത്യായനിയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനും നേരെയാണ് വീട്ടിലേക്ക് കയറിയ നായ ആക്രമണം നടത്തിയത്. ആക്രമണത്തിൽ […]
Read more

അധികാര ആര്‍ത്തി യുഡിഎഫ് സാധ്യത തുലയ്ക്കുമോ?

തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ശക്തമാകുമ്പോള്‍ യുഡിഎഫ് രാഷ്ട്രീയം പ്രത്യേകിച്ച്, കോണ്‍ഗ്രസ്സ് രാഷ്ട്രീയം കലുഷിതമാകുന്നത് വിജയ സാധ്യതകളെ പോലും ബാധിക്കുന്ന നിലയിലേക്ക് വളരുകയാണ്. ഐഷ പോറ്റി, പി .കെ ശശി, സി.സി മുകുന്ദന്‍ എന്നിവര്‍ മുതല്‍ ഏറ്റവുമൊടുവില്‍ ജി.സുധാകരന്‍ കൂടി മറുകണ്ടം ചാടിയത് യു ഡി എഫിന് ഒരുവേള മേല്‍കൈ നല്‍കിയെങ്കിലും ഇപ്പോള്‍ കെ. സുധാകരന്‍ കോണ്‍ഗ്രസിന് വീണ്ടും തലവേദനയാവുകയാണ്. ഓരോ കുരുക്ക് അഴിക്കുമ്പോഴും പല കുരുക്കുകളും മുറുകുന്നു എന്നതാണ് യു ഡി എഫ് ക്യാമ്പ് നേരിടുന്ന പ്രതിസന്ധി. നിലവിലെ […]
Read more

നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

കാസർകോട്: നീലേശ്വരത്ത് രണ്ട് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചക്കേസിൽ രണ്ട് പേർ പിടിയിലായി. തൃശൂർ ആമ്പല്ലൂർ സ്വദേശി ഷിബു റാഫേൽ, കണ്ണൂർ മട്ടന്നൂർ സ്വദേശി അബ്ദുൾ ജലീൽ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 21 രാത്രി 7.30നും 22 പുലർച്ചെ 5.45നും ഇടയിലായിരുന്നു മോഷണം നടന്നത്. ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ നാല് ചെമ്പ് ഭണ്ഡാരങ്ങളും ഒരു സ്റ്റീൽ ഭണ്ഡാരവും തകർത്തു. ക്ഷേത്രനടയിൽ സൂക്ഷിച്ചിരുന്ന […]
Read more

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെ കളത്തിലിറക്കാന്‍ സിപിഎം?

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്ന ജി സുധാകരന് ചെക്ക് വെക്കാന്‍ തന്നെ ഒരുങ്ങി സിപിഎം. സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുകയാണെങ്കില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐഎം ആലോചന എന്നാണ് സൂചന. ഇത് സംബന്ധിച്ച് അരുണ്‍ കുമാറുമായി പാര്‍ട്ടി നേതൃത്വം സംസാരിക്കും. സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കട്ടെ എന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം. എന്നാല്‍ സുധാകരന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചാല്‍ എച്ച് സലാമിന്റെ കാര്യത്തില്‍ പുനരാലോചനയുണ്ടാകും. വാര്‍ത്താ […]
Read more

ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽ ആക്രമണം

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് പതാകയുള്ള ചരക്ക് കപ്പലിനും ആക്രമണം നേരിട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു. യുഎസുമായും ഇസ്രയേലുമായും യുദ്ധ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കിയിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് തായ്‌ലൻഡ് നാവികസേന അറിയിച്ചു. കപ്പലിൽ 23 തായ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix