ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ഹോർമുസ് കടലിടുക്കിൽ ആക്രമണം
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായി സമുദ്രസുരക്ഷാ ഏജൻസികൾ അറിയിച്ചു. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് പതാകയുള്ള ചരക്ക് കപ്പലിനും ആക്രമണം നേരിട്ടതായി റിപ്പോർട്ടുണ്ട്. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു. യുഎസുമായും ഇസ്രയേലുമായും യുദ്ധ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ശക്തമാക്കിയിരിക്കെയാണ് ആക്രമണം ഉണ്ടായത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതെന്ന് തായ്‌ലൻഡ് നാവികസേന അറിയിച്ചു. കപ്പലിൽ 23 തായ് […]
Read more