പാലക്കാട്: പാലക്കാട്ടെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും കാര്യക്ഷമതയും പകരാൻ ലക്ഷ്യമിട്ട് നവീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസ് ‘സ: എം.പി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം’ മാർച്ച് 1ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മുഖ്യമന്ത്രി സ: പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സുസജ്ജമാക്കുന്നതിനും, നേതാക്കളും പ്രവർത്തകരും കൂടിയാലോചനകൾ നടത്തുന്നതിനും, പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്നതിനും അനുയോജ്യമായ സൗകര്യങ്ങളോടെയാണ് മന്ദിരം നവീകരിച്ചിരിക്കുന്നത്.
ജില്ലാതല രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങൾക്ക് ഒരു കേന്ദ്രമായി ഇത് മാറുമെന്ന് നേതാക്കൾ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിൽ പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ സഹോദര സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവും ദിശയും നൽകുന്ന ഒരു ചരിത്രഘട്ടമായിരിക്കും ഈ നവീകരണവും ഉദ്ഘാടനം എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.




