Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെറുതെ വാരിത്തേക്കല്ലേ… ഷാംപൂ ഉപയോഗത്തിനും ഒരു കണക്കുണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷാംപൂവും കണ്ടീഷണറും പ്രത്യേകിച്ച് കണക്കൊന്നുമില്ലാതെ ഉപയോഗിക്കുന്നവരാണോ? കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ ശിരോചര്‍മത്തില്‍ പുരട്ടിയാല്‍ മുടി കൊഴിയുമോ? ഇങ്ങനെ സംശയങ്ങള്‍ പലതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും സ്‌കാല്‍പ്പും തലമുടയും ഷാംപൂ വാഷ് ചെയ്യുന്നത് നല്ലതാണ്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷാംപൂ ഉപയോഗമാണ്. ഷാംപൂ ഒരിക്കലും വരണ്ട മുടിയില്‍ പുരട്ടരുത്. ഷാംപൂ ഉപയോഗിക്കുന്നതിന് മുന്‍പ് മുടി നന്നായി വെള്ളമൊഴിച്ച് കഴുകിയ ശേഷം. മഗ്ഗില്‍ അല്‍പം വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ അളവില്‍ ഷാംപൂ ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം സ്‌കാല്‍പ്പ് നല്ലതു പോലെ മസാജ് ചെയ്തു കഴുകാം.

ഷാംപൂ ചെയ്യുമ്പോള്‍ ചെയ്യുന്ന മറ്റൊരു അബദ്ധം, മുടി ആവശ്യത്തിന് വെള്ളം ഉപയോഗിച്ച് കഴുകാത്തതാണ്. ഇത് ഷാംപുവിന്റെ അംശം സ്‌കാല്‍പ്പില്‍ അവശേഷിക്കാനും അത് താരന്‍ പോലുള്ളവയ്ക്ക് കാരണമാകുകയും ചെയ്യും.

ഷാംപൂ ചെയ്ത ശേഷം കണ്ടീഷണര്‍ ഇടുന്ന പതിവ് മിക്കവാറും ആളുകള്‍ക്കുണ്ട്. ഷാംപൂ ചെയ്ത ശേഷം മുടിയുടെ ഈര്‍പ്പം ഒപ്പിക്കളഞ്ഞ ശേഷം എടുത്ത ഷാംപൂവിന്റെ അളവിനെക്കാള്‍ അല്‍പം കൂടുതലെടുത്ത് മുടിയുടെ മധ്യഭാഗം മുതല്‍ അറ്റം വരെ നന്നായി തേച്ചു പിടിപ്പിക്കണം. ശിരോചര്‍മ്മത്തില്‍ ഇതിന്റെ ആവശ്യമില്ല.

Recent News

Advertisement
WhiteswanTV Footer