Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

വയനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാന; പിടികൂടാൻ ശ്രമം തുടരുന്നു

വയനാട്: സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വെച്ചെങ്കിലും കൃത്യമായിരുന്നില്ല. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റും. മയക്കുവെടി വെച്ച് പിടികൂടാനുള്ള ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. താത്തൂര്‍ ടസ്കര്‍ വണ്‍ എന്നാണ് ആനയ്ക്ക് വനംവകുപ്പ് നൽകിയ പേര്ത. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കാട്ടാനയെ പിടികൂടാത്തതിൽ […]
Read more

ഖാലിദ് റഹ്മാൻ ചിത്രത്തിൽ മമ്മൂട്ടി; രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി

സംവിധായകൻ ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച മമ്മൂട്ടിക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുന്നത് ശരിയാണോ എന്നാണ് ഹരീഷ് ഉന്നയിക്കുന്ന ചോദ്യം. മമ്മൂട്ടിയുടെ വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഹരീഷിന്റെ പ്രതികരണം. ‘‘ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ‘ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ’ എന്നുതോന്നിയ മമ്മുക്കയ്ക്ക്, ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി സിനിമ ചെയ്യാൻ തയാറാക്കുമ്പോൾ […]
Read more

ഛിന്നഗ്രഹങ്ങളെ നേരിടാൻ പുതിയ ദൗത്യം; ‘നിയോ ഹണ്ടർ’വുമായി ബ്ലൂ ഒറിജിൻ

കെന്‍റ്: ഭൂമിക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയും വഴിതിരിച്ചുവിടാനും ലക്ഷ്യമിട്ട് ബ്ലൂ ഒറിജിൻ ‘നിയോ ഹണ്ടർ’ ദൗത്യം പ്രഖ്യാപിച്ചു. നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്നാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. ‘ബ്ലൂ റിംഗ്’ പേടകത്തെ അടിസ്ഥാനമാക്കിയുള്ള ഈ ദൗത്യം രണ്ട് ഘട്ടങ്ങളിലാകും. ആദ്യം ക്യൂബ്‌സാറ്റുകൾ ഉപയോഗിച്ച് അപകടകാരിയായ വസ്‍തുക്കളെ കണ്ടെത്തി അവയുടെ ഘടന തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. തുടർന്ന് അയൺ ബീം സാങ്കേതിക വിദ്യ ഉപയോഗിച്ച് ഛിന്നഗ്രഹങ്ങളുടെ ഭ്രമണപഥം പതുക്കെ മാറ്റാൻ ശ്രമിക്കും. […]
Read more

കാഫിർ സ്ക്രീൻഷോട്ട് പൊളിഞ്ഞു : ആ തന്ത്രം ഇനി ഇവിടെ ചെലവാകില്ല, കടുപ്പിച്ചു പറഞ്ഞ് ഷാഫി

പേരാവൂർ: വടകര പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ വിവാദങ്ങൾ ആവർത്തിച്ചാൽ എൽഡിഎഫിന് ഇരട്ടി തിരിച്ചടിയുണ്ടാകുമെന്ന് ഷാഫി പറമ്പിൽ എംപി. പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാവൂരിൽ ജയിക്കാൻ പോകുന്നത് ‘ടീച്ചറല്ല, വക്കീലാണെന്നും’ സണ്ണി ജോസഫിന്റെ വിജയം ഉറപ്പാണെന്നും ഷാഫി പറഞ്ഞു. ​’കാഫിർ’ സ്ക്രീൻഷോട്ട് വിവാദം ആയുധമാക്കി ഷാഫി ​വടകരയിൽ തന്നെ വർഗീയവാദിയാക്കാൻ സിപിഎം ആസൂത്രിത ശ്രമം നടത്തിയെന്ന് ഷാഫി ആരോപിച്ചു. “വടകരയിൽ കൊട്ടിഘോഷിച്ച ഒന്നാണ് കാഫിർ സ്ക്രീൻഷോട്ട്. […]
Read more

മന്ത്രാലയത്തിലേക്ക് വന്നാല്‍ മറുപടി തരാം; പെട്രോള്‍ വില വര്‍ധനയില്‍ സുരേഷ് ഗോപി

തൃശ്ശൂര്‍: രാജ്യത്തെ പാചക വാതക പ്രതിസന്ധി, പ്രീമിയം പെട്രോള്‍ വില വര്‍ധന വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര പെട്രോളിയം- നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ചോദ്യത്തിന് മറുപടിയായി മന്ത്രാലയത്തില്‍ വരണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് റോഡരികില്‍ സംസാരിക്കാനുള്ള കാര്യമല്ല. മന്ത്രാലയത്തിലേക്ക് വന്നാല്‍ മറുപടി നല്‍കാം എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങള്‍ക്ക് മറുപപടി നല്‍കിയത്. കഴിഞ്ഞ ദിവസം കേരളത്തിലെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി വീട്ടിലെത്തിയ മന്ത്രി ജി ആര്‍ […]
Read more

വിമാനം മാറിപ്പോയി; കാനഡയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മാറിപ്പോയതിനെത്തുടർന്ന് ഒമ്പത് മണിക്കൂറിന് ശേഷം ഡൽഹിയിൽ തിരിച്ചിറക്കി. കാനഡയിൽ ഇറങ്ങാൻ നിയമപരമായ അനുമതിയുള്ള വിമാനത്തിന് പകരം മറ്റൊരു വിമാനമാണ് അബദ്ധത്തിൽ ഉപയോഗിച്ചതെന്ന് ഇഎയർ ഇന്ത്യ വക്താവ് അറിയിച്ചു.. ഡൽഹിയിൽനിന്ന് വ്യാഴാഴ്ച രാവിലെ 11.34 നാണ് യാത്രക്കാരുമായി എഐ 185 വിമാനം പറന്നുയർന്നത്. ഗൾഫ് സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖല ഒഴിവാക്കി കിഴക്കോട്ടുള്ള റൂട്ടിൽ സഞ്ചരിക്കുന്നതിനിടെയാണ് കുൻമിങ്ങിന് സമീപം ചൈനീസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോഴാണ് കാനഡയിൽ പറക്കാൻ വിമാനത്തിന് അനുമതിയില്ലെന്ന് […]
Read more

വീഡിയോ കോളിൽ മുഴുകി സർക്കാർ ഉദ്യോഗസ്ഥൻ; ക്യൂവിൽ നിന്ന് പൊതുജനം

സർക്കാർ ഉദ്യോഗസ്ഥർ പൊതുസേവകരാണ് എന്നതാണ് അടിസ്ഥാന ധാരണ. എന്നാൽ, ചിലർ ജോലി ലഭിച്ചതിന് പിന്നാലെ പൊതുജനങ്ങളെ അവഗണിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം വീണ്ടും ഉയർന്നിരിക്കുകയാണ്. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ചർച്ചകൾ ശക്തമായത്. ക്യൂവിൽ നിൽക്കുന്ന ജനങ്ങളെ അവഗണിച്ച് ഫോണിൽ വീഡിയോ കോളിൽ മുഴുകിയിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. സർക്കാർ ഓഫീസ് എന്ന് തോന്നിക്കുന്ന മുറിയിൽ കസേരയിൽ ഇരുന്ന് പുഞ്ചിരിയോടെ ഫോൺ സംസാരത്തിൽ മുഴുകിയിരിക്കുന്ന ഇയാൾക്ക് ചുറ്റുമുള്ള സാഹചര്യം ഒന്നും ശ്രദ്ധിക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായത്. […]
Read more

എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിച്ചു, ബാങ്ക് നൽകേണ്ടി വന്നത് 3.28 ലക്ഷം രൂപ

സൂറത്ത്: ഒൻപത് വർഷം മുൻപ് നടന്ന എടിഎം ഇടപാടിൽ നടന്ന പിഴവ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇപ്പോൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ച ഉപഭോക്താവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും അതെ തുടർന്നുണ്ടായ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് മുൻനിർത്തിയാണ് ബാങ്കിന് ലക്ഷങ്ങൾ നഷ്ടപരിഹാരം നൽകേണ്ടതായി വന്നത് . ഗുജറാത്തിലെ സൂറത്തിൽ 2017 ഫെബ്രുവരി 18-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂറത്തിലെ ഒരു എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാനായി കാർഡ് ഇട്ട് പിൻ […]
Read more

പാൻ കാർഡ് അപേക്ഷാ നിയമങ്ങൾ മാറുന്നു; ആധാർ ഉപയോഗിച്ചുള്ള അപേക്ഷ മാർച്ച് 31 വരെ മാത്രം

ഏപ്രിൽ 1 മുതൽ പാൻ കാർഡ് അപേക്ഷാ നടപടികളിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ് . പുതിയ നിയമങ്ങൾ നിലവിൽ വരുന്നതോടെ, ആധാർ മാത്രം ഉപയോഗിച്ച് പാൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല . പാൻ കാർഡ് ഇല്ലാത്തവർ മാർച്ച് 31 നു മുൻപ് ആധാർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദ്ദേശം .നിലവിലെ സാഹചര്യത്തിൽ ആധാർ കാർഡ് മാത്രം തിരിച്ചറിയൽ രേഖയായി നൽകിക്കൊണ്ട് പാൻ കാർഡിന് അപേക്ഷിക്കാം. എന്നാൽ ഏപ്രിൽ 1 മുതൽ […]
Read more

മുട്ടകളിൽ ഇനി മുതൽ എക്സ്പിയറി ഡേറ്റ് നിർബന്ധം; ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ് : ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പിയറി ഡേറ്റ് അടയാളപ്പെടുത്തൽ നിർബന്ധമാക്കുന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ ഗുണമേന്മ നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാറിന്‍റെ ഈ പുതിയ നിർദ്ദേശം. സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന എല്ലാ മുട്ടകൾക്കും ഈ ഉത്തരവ് ബാധകമാണ്. അതോടൊപ്പം ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ യൂണിറ്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix