Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ പ്രതിഷേധം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രമുഖ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിൽ പ്രതിഷേധം ശക്തമാവുകയാണ്. ലൈംഗികാരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ വൈരമുത്തുവിന് ജനപീഠം നല്കിയതിനാലാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. ഇതിൽ പ്രതിഷേധിച്ച് ഒരുകോടി രൂപയുടെ പുതിയ സാഹിത്യ പുരസ്കാരവുമായി തമിഴ്നാട്ടിലെ നവ എഴുത്തുകാർ രംഗത്ത് വന്നിരിക്കുകയാണ്. ലിവിങ് തമിഴ് അവാർഡ് എന്ന പേരിൽ ലോക സാഹിത്യത്തിലെ മികച്ച കൃതിക്ക് പുരസ്കാരം നൽകുമെന്ന് എഴുത്തുകാരൻ ജയമോഹൻ പ്രഖ്യാപിച്ചു.

പുരസ്കാര നിർണയത്തിനായി രണ്ടുമാസത്തിനുള്ളിൽ ട്രസ്റ്റ് രൂപികരിക്കും. ഇന്ത്യൻ ഭാഷകൾക്ക് സ്വാഭാവികമായ പരിഗണന നൽകികൊണ്ടായിരിക്കും പുരസ്‌കാരം പ്രഖ്യാപിക്കുക. ഗാനരചയിതാവായ വൈരമുത്തുവിന് പുരസ്കാരം നൽകിയതോടെ ജ്ഞാനപീഠത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix