Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; യാത്രക്കാര്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിംഗ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കായി ഒരുക്കിയിരുന്ന ഇരിപ്പിടത്തിന് മുകളിലെ സീലിംഗാണ് പെട്ടെന്ന് അടർന്ന് വീണത്. യാത്രക്കാർ കസേരയിൽ ഇരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

അപകടത്തിൽ കായംകുളം സ്വദേശിയായ മധുവിനും മാനന്തവാടി സ്വദേശിയായ അജിത്തിനും പരിക്കേറ്റു. ഇരുവരെയും ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.

Advertisement
WhiteswanTV Footer