തൃശൂർ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ചാലക്കുടി ലയൺസ് ക്ലബ് , സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിംഗ്, സെന്റ് ജെയിംസ് സ്കൂൾ ഓഫ് ഫാർമസി എന്നിവരുടെ സഹകരണത്തോടെ വാക്കത്തോൺ 2025 നടത്തി. ചാലക്കുടി ലയൺസ് ക്ലബ് പ്രസിഡന്റ് ഡോക്ടർ ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
എംഎൽഎ സനീഷ് കുമാർ ഉൾപ്പെടെ എല്ലാവരും വാക്കതോണിൽ പങ്കെടുത്തു. ശേഷം നടന്ന സമാപന സമ്മേളനം ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. അതിനു ശേഷം , സെന്റ് ജെയിംസ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ പ്രമേഹ രോഗത്തിന്റെ മുൻകരുതലും രോഗവസ്ഥകളും ഉൾപ്പെടുത്തി ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. തുടർന്ന് ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റൽ നേഫ്രോളോജി വിഭാഗം മേധാവി ഡോക്ടർ ജൈജു ചാക്കോള പ്രമേഹരോഗ പ്രതിരോധം, മുൻകരുതൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി ബോധവത്കരണ ക്ലാസ്സ് എടുത്തു.
സെന്റ് ജെയിംസ് ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ആന്റു ആലപ്പാടൻ, ചാലക്കുടി ഫോറോനാ വികാരി ഫാദർ വർഗീസ് പാത്താടൻ എന്നിവർ പ്രസ്തുത യോഗങ്ങളിൽ മുഖ്യതിഥികൾ ആയിരുന്നു. ചാലക്കുടി ലയൺസ് ക്ലബ് സെക്രട്ടറി എം ജെ ജോബി സ്വാഗതവും ക്ലബ് ട്രഷറർ വി സി പീറ്റർ നന്ദിയും അർപ്പിച്ചു
സെന്റ് ജെയിംസ് അക്കാഡമി ഡയറക്ടർ ഫാദർ സോജോ കണ്ണമ്പുഴ, സെന്റ് ജെയിംസ് നഴ്സിംഗ് കോളേജ് സിസ്റ്റർ ജ്യോതി ഗ്രേസ് നഴ്സിംഗ് കോളേജ് എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ, ഡോക്ടർ ബി പ്രശാന്ത് എച്ച് ഒ.ഡി സെന്റ് ജെയിംസ് ഫാർമസി കോളജ്, ലയൺസ് ഡിസ്ട്രിക്ട് റീജിയണൽ ചെയർമാൻ ഹാരി ജെ മാളിയേക്കൽ, ചാലക്കുടി എക്സ്സൈസ് അസിസ്റ്റന്റ് ഇൻപെക്ടർ കെ ‘കെ ‘രാജു’, സാമൂഹ്യ പ്രവർത്തകൻ യു. അജയകുമാർ എന്നിവർ പ്രസംഗിച്ചു.






