മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ സംസ്ഥാന മാതൃകയാണെന്നും ആ തുടർച്ച ചങ്ങരംകുളം ഡിവിഷനിലും ഉണ്ടാകണമെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കണമെന്നും പൊന്നാനി എം.പി ഡോ. അബ്ദുസമദ് സമദാനി പറഞ്ഞു. ചങ്ങരംകുളം ഡിവിഷൻ യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി ഇടതുപക്ഷം വിജയിക്കുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികൾ മുടങ്ങിക്കിടക്കുന്നതായും സമദാനി ആരോപണം ഉന്നയിച്ചു. പി.പി യൂസഫലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാവ് പി.ടി അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി.
അഷ്റഫ് കോക്കൂർ, സുഹറ മമ്പാട്, ഇബ്രാഹിം മൂതൂർ, സിദ്ദീഖ് പന്താവൂർ, വി.കെ.എം ഷാഫി, പി.ടി കാദർ, ഷാനവാസ് വട്ടത്തൂർ എന്നിവർ സംസാരിച്ചു. കൺവെൻഷനെ അനുബന്ധിച്ച് സ്ഥാനാർത്ഥികളെ അണിനിരത്തി ടൗണിൽ പ്രകടനം നടത്തി. എം.എസ്.എഫ് നേതാക്കളായ സി.കെ നഹാഫ്, എൻ.വി വഹാബ്, റാഷിദ് കോക്കൂർ എന്നിവർ അഭിവാദ്യം ചെയ്തു.
സിദ്ധിക് പന്താവൂർ ചെയർമാനും ബഷീർ കക്കിടിക്കൽ കൺവീനറുമായ 1001 അംഗ ഡിവിഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കും കൺവെൻഷൻ രൂപം നൽകി.






