തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. അതിശക്തമായ മഴ മുന്നറിയിപ്പാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടായതിനാൽ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നു. മറ്റന്നാൾ മുതൽ മഴയുടെ ശക്തി കുറയുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.






