സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൊബൈൽ ഫോണിന്റെ അടിസ്ഥാനത്തിൽ നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ വേരിയന്റുകൾക്ക് അനുസരിച്ച് ടാക്സി നിരക്കിൽ വ്യത്യാസം ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. സംഭവത്തിൽ ഉപഭോക്തൃകാര്യ മന്ത്രാലയം ഓൺലൈൻ ടാക്സി കമ്പനികളായ യൂബറിനും ഒലയ്ക്കും നോട്ടീസ് അയച്ചു. ആൻഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിച്ച് ഒരേ ദൂരത്തിനുള്ള യാത്ര ബുക്ക് ചെയ്യുമ്പോൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നതെന്നായിരുന്നു ആരോപണം. കമ്പനികൾ നിരക്കുകൾ നിർണയിക്കുന്ന രീതിയും വിശദാംശങ്ങളും കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്ക് നൽകണമെന്നും, ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കിടയിൽ നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് വിവേചനപരമാണെന്നും അതിന്റെ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്.

ഡൽഹിയിലെ ഒരു പ്രമുഖ വ്യവസായിയാണ് ഈ വിവാദത്തിന് തുടക്കം കുറിച്ചത്. സ്മാർട്ട്‌ഫോൺ മോഡലുകൾ മാത്രമല്ല, ബാറ്ററിയുടെ ചാർജ് നില പോലും നിരക്കിൽ മാറ്റം വരുത്തുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം. ഈ ആരോപണങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഉപഭോക്താക്കൾ വലിയ രീതിയിൽ പ്രതികരിക്കുകയും ചെയ്തു. ഒരേ അനുഭവം നേരിട്ടതായും നിരവധി പേർ അഭിപ്രായപ്പെട്ടു.അതേസമയം, ഈ ആരോപണം യൂബർ നിഷേധിച്ചു. പിക്കപ്പ് പോയിന്റ്, യാത്രാ ദൂരം, ഗതാഗതസമയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് നിരക്ക് നിർണയിക്കുന്നത് എന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ കമ്പനികളോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

Tags :

Recent News

Advertisement