ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്നത് ബോളിവുഡിന്റെ പേരിലാണ് , ഒരു സിനിമ വ്യവസായത്തിനപ്പുറം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർ ബന്ധിപ്പിക്കുന്ന ഒരു വികാരം കൂടിയാണ് ബോളിവുഡ്. ശക്തമായ നിരവധി കഥാപാത്രങ്ങളും , ഗാനങ്ങളും മികച്ച അഭിനയിതാക്കളും , തിരക്കഥകളും ബോളിവുഡ് ഇതിനോടപ്പം തന്നെ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾക്ക് ആരാധന തോന്നിയ നടി നടൻമാർ ബോളിവുഡിൽ ഉണ്ട്.
അവരുടെ അഭിനയ വൈദഗ്ധ്യത്തിന് മാത്രമല്ല, മാനറിസം ,ഫാഷൻ, വ്യക്തിത്വം എന്നി ഘടകങ്ങളും അവരോടനോപ്പം തന്നെ ആരധിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ചാറ്റ് ജിപിടി 2025 ലെ മികച്ച 10 സുന്ദരന്‍മാരായ ബോളിവുഡ് നടന്മാരെ കണ്ടെത്തിയിരിക്കുകയാണ് .
ചാറ്റ് ജി പി ടിയുടെ കണ്ടെത്തൽ പ്രകാരം ഒന്നാം സ്ഥാനത്ത് നിക്കുന്നത് ബോളിവുഡിന്റെ ഗ്രീക്ക് ഗോഡായ ഹൃതിക് റോഷനാണ്. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് രൺവീർ സിംഗാണ് . മൂന്നാം സ്ഥാനത്ത് രവിബീർ കപൂറും നാലാം സ്ഥത്ത് ഷാഹിദ് കപൂറുമാണെങ്കിൽ അഞ്ചാം സ്ഥാനം സിദ്ധാർത്ഥ് മൽഹോത്രയുടെ കൈയിൽ ഭദ്രമാണ് . വിക്കി കൗഷിൽ , ടൈഗർ ഷ്രോഫ്, കാർത്തിക് ആര്യൻ,ആയുഷ്മാൻ ഖുറാന, വരുൺ ധവാൻ എന്നിവരാണ് 10 പേരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്റ്റൈൽ കൊണ്ട് മാത്രമല്ല അവരുടെ അഭിനയമികവും കഴിവും കൊണ്ടും കൂടിയാണ് സ്‌ക്രീനുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്നും ഇവർ ജനമനസുകളിൽ നിറഞ്ഞു നിൽക്കുന്നത്.






