തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ചു. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം. എസ്. ശിവദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജിജോ തോമസ് ഉദ്ഘാടനം ചെയ്തു.
നറുക്കെടുപ്പ് കമ്മിറ്റി ചെയർമാൻ വി. കെ. ഷാജഹാൻ, സെക്രട്ടറി എ. കെ. അലി, കെ. കെ. വേണു, ഷാജി നരിയപുള്ളി, കെ. ജി. ഉണ്ണികൃഷ്ണൻ, കെ. ആർ. രമേശ് എന്നിവർ സംസാരിച്ചു.നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഹോണ്ട ആക്ടീവ മണികണ്ഠൻ (ഇരട്ടപ്പുഴ) നേടി. രണ്ടാം സമ്മാനം വാഷിംഗ് മെഷീൻ മനോജ് (ആച്ചി ബേബി റോഡ്)ക്കും, മൂന്നാം സമ്മാനം സൈക്കിൾ അൽ അമീൻ (ബംഗാളി)ക്കും ലഭിച്ചു. നിരവധി പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.



