സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുടിയേറ്റക്കാരുമായി വരുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി മൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അമേരിക്കയിൽ നിന്ന് തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന വിമാനം പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് മൻ ആരോപിച്ചു. 104 പേർ അടങ്ങിയ ആദ്യ സംഘത്തിൽ ഹരിയാനയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള 33 പേരും പഞ്ചാബില്‍ നിന്നുള്ള 30 പേരും ഉണ്ടായിരുന്നു എന്നാൽ സംഘത്തെ ഇറങ്ങിയത് പഞ്ചാബ് അമൃത്സറിലാണ്. ഇതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ കേന്ദ്ര സർക്കാരിന് കത്തയച്ചു .

വിദേശകാര്യമന്ത്രി എസ് ജയശങ്കറിനാണ് കത്തയച്ചത്. ഇന്ന് എത്തുന്ന സംഘത്തെയും പഞ്ചാബിലാണ് ഇറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ഇത് എന്തുകൊണ്ടാണെന്നും എന്തിന്റെ അടിസ്ഥാനത്തിലാണ് അമൃത്സറിനെ തിരഞ്ഞെടുത്തത്? എന്തുകൊണ്ട് രാജ്യതലസ്ഥാനത്ത് ഇറക്കിയില്ല’ എന്നും ,മന്‍ ചോദിച്ചു. പഞ്ചാബികള്‍ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്ന് ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്‍ ആരോപിച്ചു. വിശുദ്ധ നഗരമായ അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ആരോപിച്ചു. ഇന്ന് എത്തുന്ന സംഘം രാത്രി 10 മണിക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.