കോഴിക്കോട്: കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി പോരില്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന. യുഡിഎഫ് ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യരാകുന്നുവെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. നേതാക്കള്‍ തന്നെയാണ് ഇതെല്ലാം തുടങ്ങിവെച്ചതെന്ന് ലീഗ് വിലയിരുത്തുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഹൈക്കമാന്റ് ഇടപെടല്‍ ആവശ്യപ്പെടാനാണ് ലീഗിന്റെ നീക്കം. അതേസമയം, മുഖ്യമന്ത്രി പദവിയിലേക്ക് ആരുടെയും പക്ഷം പിടിക്കില്ലെന്ന നിലപാടാണ് പാര്‍ട്ടി എടുക്കുക. കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നുമാണ് ലീഗിലെ ധാരണ.




