തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പര്യടനം നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണെന്ന് ചെറിയാന് ഫിലിപ്പ് .
പ്രവാസി ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുന്നതിനും വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമാണ് വിവിധ സര്‍ക്കാര്‍ പരിപാടികള്‍ എന്ന വാദം അര്‍ത്ഥശൂന്യമാണ്.
ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ഏട്ടുപേർക്ക് പരിക്ക്
നോര്‍ക്കയുടെ നേതൃത്വത്തിലുള്ള പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ണ്ണമായും സ്തംഭനത്തിലാണ്.
കോടികള്‍ മുടക്കി നിരവധി തവണ വിദേശത്തും സ്വദേശത്തും ലോക കേരളസഭയും നിക്ഷേപമേളകളും സംഘടിപ്പിച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും തുടര്‍ച്ചയായി വിദേശ യാത്രകള്‍ നടത്തിയിട്ടും വിദേശ നിക്ഷേപകരെ കാര്യമായി ആകര്‍ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സംരംഭകരെല്ലാം ഭയപ്പെടുന്നത് ചുവന്ന കൊടിയെയാണ്. ഉദ്യോഗസ്ഥ മേഖലയിലെ കെടുകാര്യസ്ഥത മൂലം പണം മുടക്കുന്ന സംരഭകര്‍ക്ക് വഴിയാധാരമായി ആത്മഹത്യ ചെയ്യേണ്ട ദുസ്ഥിതിയാണ് ഇപ്പോഴും കേരളത്തിലുള്ളത്. കേരളത്തിലെ പ്രമുഖ വ്യവസായികള്‍ പോലും നാടുവിട്ട് അന്യസംസ്ഥാനങ്ങളില്‍ കുടിയേറികൊണ്ടിരിക്കുകയാണ്.






