തിരുവനന്തപുരം: തനിക്കെതിരായ പോക്സോ കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആർ ശ്രീലേഖ. കിളിരൂര്‍ കേസ് അന്വേഷിച്ചത് തന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇരയായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതാണ്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചതുമുതല്‍ ചിലര്‍ വ്യക്തിഹത്യ നടത്തുകയാണെന്നും ശ്രീലേഖ പ്രതികരിച്ചു. കിളിരൂര്‍,കവിയൂര്‍,പെരുമ്പാവൂര്‍ ലൈംഗിക പീഡനക്കേസുകളിലെ അതിജീവിതമാരുടെ പേരുകള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ശ്രീലേഖയ്ക്കെതിരെ പരാതി വന്നത്. പരാതിയിൽ പോക്സോ കേസ് ഉൾപ്പെടെ ചുമത്തുകയും ചെയ്തിരുന്നു.






