കോഴിക്കോട്: വിശാഖപട്ടണത്ത് നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. തൊഴിലാളികളുടെ പോരാട്ട വീര്യം വിളിച്ചോതിയ ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
സിഐടിയു ജില്ലാ സെക്രട്ടറി എം. ഗിരീഷ് ചടങ്ങിൽ പതാക ഉയർത്തി. തൊഴിലാളി വർഗ്ഗത്തിന്റെ ആവശ്യങ്ങളും ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ച് അദ്ദേഹം സന്ദേശം നൽകി. ഫറോക്ക് ഏരിയാ പ്രസിഡൻ്റ് എൻ. പ്രശാന്ത് കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിന്, ഏരിയാ സെക്രട്ടറി എം. സമീഷ് സ്വാഗതം പറഞ്ഞു. സി. ഷിജു നന്ദി പ്രകാശിപ്പിച്ചു.






