Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിഐടിയു സമരം: കച്ചവടം അവസാനിപ്പിച്ച് വ്യാപാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: കുളപ്പുള്ളിയിലെ സിമന്‍റ് കടയില്‍ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ സിഐടിയു സമരം നടത്തിയതിനെ തുടർന്ന് കച്ചവടം നിർത്തിയതായി വ്യാപാരി. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയത്. കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെതിരെ കടയുടെ മുന്നില്‍ ഷെഡ് കെട്ടി രണ്ടാഴ്ചയായി സി ഐ ടി യു തൊഴില്‍ സമരം നടത്തുകയായിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താല്‍ക്കാലികമായി നിർത്തുന്നതെന്ന് ജയപ്രകാശ്. യന്ത്രമുണ്ടെങ്കിലും സിമന്‍റ് കയറ്റിയിറക്കാൻ അഞ്ച് തൊഴിലാളികളെങ്കിലും വേണമെന്നാണ് സിഐടിയുവിന്‍റെ വാദം

യന്ത്രം പ്രവര്‍ത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റര്‍ മാത്രം മതിയെന്നാണ് സ്ഥാപനത്തിന്‍റെ ഉടമ പറയുന്നത്. എന്നാല്‍ യന്ത്രമുണ്ടെങ്കിലും ചാക്കുകള്‍ കയറ്റാനും ഇറക്കാനും കൂടുതല്‍ തൊഴിലാളികള്‍ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴില്‍ നിഷേധമാണെന്നും സിഐടിയു പറയുന്നു.
യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് കൂടുതല്‍ തൊഴിലാളികളുടെ സഹായം വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സിഐടിയു പുറത്തുവിട്ടു. ഇത് ട്രയല്‍ റണ്‍ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം.

രണ്ട് പേരെ വെച്ച്‌ യന്ത്രം പ്രവർത്തിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ തൊഴിലുടമയും പുറത്തുവിട്ടു. മൂന്ന് മാസം മുൻപാണ് പ്രകാശ് സ്റ്റീല്‍സ് ഉടമ ജയപ്രകാശ് സ്ഥാപനത്തില്‍, ലോറിയില്‍ നിന്നും സിമന്‍റ് ചാക്കുകള്‍ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്.

Recent News

Advertisement
WhiteswanTV Footer