സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സിഐടിയു ഭീഷണി: സിമന്‍റ് കച്ചവടം അടച്ചുപൂട്ടിയ കടയുടമയ്ക്ക് വ്യാപാരികളുടെ പിന്തുണ; 22ന് പാലക്കാട് ഹര്‍ത്താല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: ഷൊർണ്ണൂർ കുളപ്പുള്ളിയില്‍ സിഐടിയു ഭീഷണിയെ തുടർന്ന് സിമന്‍റ് കച്ചവടം നിർത്തിയ കടയുടമയ്ക്ക് പിന്തുണയുമായി വ്യാപാരികള്‍.22 ന് പാലക്കാട് ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കുളപ്പുള്ളിയിലെ പ്രകാശ് സ്റ്റീല്‍സ് ആൻഡ് സിമന്‍റ്സിലെ തൊഴില്‍ തർക്കത്തില്‍ കടയുടമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ നടത്തിയ പ്രതിഷേധത്തിലാണ് പ്രഖ്യാപനം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധ൪ണ സംഘടിപ്പിച്ചത്.

സി ഐ ടി യു തൊഴിലാളികള്‍ ലോഡ് ഇറക്കാൻ അനുവദിക്കാത്തതിനാല്‍ 20 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടായെന്നും കച്ചവടം നിര്‍ത്തുകയാണെന്നുമാണ് കഴിഞ്ഞ ദിവസം കടയുടമ വ്യക്തമാക്കിയത്. അതേസമയം, തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരമെന്നും കട പൂട്ടിയാലും പ്രതിഷേധം തുടരുമെന്നും സിഐടിയുവും നിലപാടെടുത്തു.

കഴിഞ്ഞ 20 വർഷമായി നടത്തി വന്ന സിമന്‍റ് കച്ചവടമാണ് ജയപ്രകാശ് അവസാനിപ്പിച്ചത്. സിമന്‍റ് ചാക്കുകള്‍ കയറ്റി ഇറക്കാൻ യന്ത്രം വെച്ചതിനെ ചൊല്ലിയാണ് സിഐടിയുമായുണ്ടായ തർക്കം ആരംഭിച്ചത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.