Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാളയം ബസ് സ്റ്റാൻഡിൽ സംഘർഷം; ബസിന്റെ ചില്ല് തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം അതിക്രമത്തിലേക്ക് നീങ്ങി. ഇന്ന് രാവിലെ 7.15ഓടെയാണ് സംഭവം.

കോഴിക്കോട്–മുക്കം–തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന അസാറോ, മാധവം ബസുകളിലെ ജീവനക്കാരാണ് തർക്കത്തിൽ ഏർപ്പെട്ടത്. സമയക്രമത്തെ ചൊല്ലി നേരത്തെ ചാത്തമംഗലത്ത് ഉണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായാണ് പാളയം ബസ് സ്റ്റാൻഡിൽ സംഘർഷമുണ്ടായത്.

തർക്കത്തിനിടെ മാധവം ബസിന്റെ ചില്ല് തകർത്തു. അസാറോ ബസിലെ ജീവനക്കാരനാണ് അതിക്രമം നടത്തിയതെന്ന പരാതിയുണ്ട്. സംഭവത്തെ തുടർന്ന് കസബ പോലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer