ന്യൂഡൽഹി : സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ച നടപടിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് നടത്തിയ മാർച്ച് തടഞ്ഞ് പോലീസ്. എഐസിസി ഓഫീസിന് മുന്നിൽ നിന്ന് ഇ ഡി ഓഫീസിലേക്കുള്ള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് ആണ് പോലീസ് തടഞ്ഞത്. കൂടാതെ ഷമ മുഹമ്മദ് ഉൾപ്പടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കിയിരുന്നു .
സുരക്ഷയുടെ ഭാഗമായി പോലീസ് ഒരുക്കിയിരുന്ന ബാരിക്കേഡ് മറികടന്ന പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് നേതാക്കളെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. കൂടാതെ യൂത്ത് കോൺഗ്രസ്, എൻഎസ് യു ഐ നേതാക്കളെയും കസ്റ്റഡിയിലെടുത്തു. അതേസമയം രാഷ്ട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോൺഗ്രസിൻ്റെ വിമർശനം.






