തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരുതത്തൂർ സ്വദേശി സുരേഷ്–സിന്ധു ദമ്പതികളുടെ ഇളയ മകൾ അനഘയാണ് മരിച്ചത്.
സംഭവസമയം സുരേഷ് വിദേശത്തായിരുന്നു. അമ്മയും സഹോദരിയും വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. അനഘയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് സമീപത്തെ കുളക്കടവിൽ ചെരിപ്പ് കണ്ടെത്തിയത്. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.
ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം നെയ്യാറ്റിൻകര മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മാരായമുട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





