കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനി ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ഡോ. സിറിയക് പി ജോര്‍ജിനെ പിടികൂടാന്‍ സഹായകമായത് ഹോംസ്റ്റേ ഉടമയുടെ സംശയങ്ങള്‍. വാഗമണ്ണിലെ കണ്ണംകുളം മാസ്കോ ഫാക്ടറിക്ക് സമീപത്തുള്ള ഹോംസ്റ്റേയില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. ബുധനാഴ്ച രാത്രി ഹോംസ്റ്റേയില്‍ എത്തിയിട്ടും ഇയാള്‍ പുറത്തേയ്ക്ക് അധികം ഇറങ്ങിയില്ല. വന്നപ്പോള്‍ മുതല്‍ മാസ്ക് ധരിച്ചിരുന്നു. രാത്രിയില്‍ മുറിയില്‍ ലൈറ്റും ഇട്ടില്ല. ഇതോടെ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ട് ഒളിച്ച് താമസിക്കാന്‍ വന്നതാണോയെന്ന ഹോംസ്റ്റേ ഉടമയുടെ തോന്നലാണ് അറസ്റ്റിലേക്ക് നയിച്ചത്.
വാര്‍ത്തകളിലൂടെ സിറിയക്കിന്റെ ബന്ധുവിന് വാഗമണ്ണില്‍ റിസോര്‍ട്ട് ഉണ്ടെന്ന് അറിഞ്ഞു. ഈ റിസോര്‍ട്ടിന്റെ പേര് സാമൂഹിക മാധ്യമങ്ങളില്‍ തിരഞ്ഞപ്പോള്‍ സിറിയക്കിന്റെ ചിത്രവും കണ്ടു. ആ ചിത്രത്തിന് ഹോംസ്റ്റേയില്‍ താമസിക്കുന്ന വ്യക്തിയുടെ രൂപവുമായി സാമ്യം തോന്നിയതോടെ ഹോംസ്റ്റേ ഉടമ വാഗമണ്‍ സിഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മഫ്തിയില്‍ ഹോംസ്റ്റേയില്‍ എത്തി കുടുക്കുകയായിരുന്നു.






