തൃശ്ശൂർ: ചാലക്കുടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക നേതാവ് സി. എം ജോർജ് അനുസ്മരണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളിയുടെ അദ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ജോയ് മൂത്തേടൻ അനുസ്മരണ പ്രഭാക്ഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
ട്രഷറർ ഷൈജു പുത്തൻപുരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപിള്ളി നന്ദിയും പറഞ്ഞ യോഗത്തിൽ ഡേവിസ് എം. ഡി, ഗോവിന്ദൻകുട്ടി എൻ എ,കൗൺസിലർ റെയ്സൺ ആലൂക്ക, ബിജു മാളക്കാരൻ,ആന്റണി എരിഞ്ഞേരി, ആന്റണി പി വി.എന്നിവർ സംബന്ധിച്ചു.



