Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

CMRL–എക്സാലോജിക് ഇടപാട്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടിൽ രണ്ട് കേസുകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാൻ നീക്കം. പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടുകൾ (ഇസിഐആർ) രജിസ്റ്റർ ചെയ്യാനാണ് നീക്കം. വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഇഡിയുടെ നടപടി. വിജിലൻസ് എഫ്‌ഐആറുകളുടെ പകർപ്പും ഇഡി ശേഖരിച്ചിട്ടുണ്ട്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത്. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയനും മകൾ വീണ ടി.യും പ്രതികളാണ്. മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് രണ്ടാമത്തെ കേസ്. ഇതിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

രണ്ട് കേസുകളും അന്വേഷിക്കാൻ പ്രത്യേകം അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൈക്കൂലി ആരോപണവും കള്ളപ്പണ ഇടപാടും വെവ്വേറെ അന്വേഷിക്കാനാണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകുമെന്നും സൂചനയുണ്ട്.

സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ പിണറായി വിജയൻ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് എഫ്‌ഐആറിലെ ആരോപണം. പിണറായി വിജയൻ, വീണ ടി., സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത എന്നിവർ ഗൂഢാലോചന നടത്തിയെന്നും വ്യക്തിതാൽപര്യങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും എഫ്‌ഐആറിൽ പറയുന്നു.

2016 മുതൽ 2020 വരെയുള്ള കാലയളവിൽ പിണറായി വിജയനും വീണ ടി.യും ശശിധരൻ കർത്തയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിലെ പരാമർശം. സേവനങ്ങൾ നൽകാതെ വീണയുടെ കമ്പനി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും ഇതിനായി പിണറായി വിജയന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും ആരോപണമുണ്ട്.

പിണറായി വിജയൻ, വീണ ടി., എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ശശിധരൻ കർത്ത, പി. സുരേഷ് കുമാർ, സിഎംആർഎൽ, എംപവേർഡ് ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെയാണ് എഫ്‌ഐആറിൽ ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുഹമ്മദ് റിയാസും വീണ ടി.യും നൽകിയ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിഴവുകൾ പരിഹരിച്ചാൽ പിണറായി വിജയൻ നൽകിയ അപ്പീലും ഇന്ന് പരിഗണിച്ചേക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix