ന്യൂഡൽഹി : വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 24 രൂപ കുറവ് വരുത്തി എണ്ണ കമ്പനികൾ . ഇന്ന് മുതലാണ് ഈ വില പ്രാബല്യത്തിൽ വരുന്നത്. 1,723.50 രൂപയാണ് നിലവിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില. ഏപ്രിൽ ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവുണ്ടായി.
അതേസമയം വാണിജ്യ എൽപിജി നിരക്കുകളിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. അസംസ്കൃത എണ്ണയുടെ വിലയും വിവിധ വിപണി ഘടകങ്ങളും കണക്കിലെടുത്ത് എണ്ണക്കമ്പനികൾ പതിവായി എൽപിജി വില പരിഷ്കരണം നടത്തുന്നു.






