സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാർട്ടിയോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യാനാവില്ല; എന്നും ചേർന്നുനിൽക്കും” — സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂ ഡൽഹി: പാർട്ടിയോടുള്ള തന്റെ പ്രതിബദ്ധത ആരും ചോദ്യം ചെയ്യാനാവില്ലെന്നും എന്നും പാർട്ടിയോട് ചേർന്നുനിൽക്കുമെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. “സർക്കാർ ജോലി അടക്കമുള്ള വഴികൾ ഉപേക്ഷിച്ചാണ് പാർട്ടിയിൽ ചേർന്നത്. അവസാന നിമിഷം വരെ പ്രവർത്തനം പാർട്ടിക്കുവേണ്ടിയായിരിക്കും, എന്ന് അദ്ദേഹം വെക്തമാക്കി .ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും ഡി. രാജ വ്യക്തമാക്കി.

അതേസമയം, മോദി സർക്കാരിനെതിരെ ഐക്യപ്പെട്ട പോരാട്ടത്തിന് ഇന്ത്യ സഖ്യത്തിൽ ചർച്ചകൾ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “കോൺഗ്രസ് മറ്റു പാർട്ടികളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. ഇന്ത്യാ സഖ്യത്തിൽ പരിഹരിക്കേണ്ട നിരവധി വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കുമോ എന്നത് പിന്നീട് ചർച്ച ചെയ്യാനാകുമെന്നാണ് ഡി. രാജയുടെ നിലപാട്. എന്നാൽ രാഹുൽ ഉന്നയിച്ച വോട്ട് കൊള്ള സംബന്ധിച്ച ആരോപണം “ഗൗരവമേറിയ വിഷയമാണ്” എന്നും അദ്ദേഹം വിലയിരുത്തി.നാളെ മുതലാണ് സിപിഐയുടെ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ് തുടങ്ങുന്നത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.