അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്. എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം ഉണ്ടോയെന്ന് പരിശോധിക്കും. അടൂർ ഗോപാലകൃഷ്ണന്റേയും പരാതിക്കാരൻ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും. കോൺക്ലേവ് പ്രതിനിധികളിൽ പ്രതിഷേധം ഉള്ളവരുടെയും മൊഴിയെടുക്കും. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് മൊഴിയെടുക്കുക.
അടൂർ ഗോപാലകൃഷ്ണൻ സ്ത്രീകളെ അധിക്ഷേപിച്ചു എന്നും ജാതിപരമായ പരാമർശം നടത്തിയെന്നുമാണ് പരാതി. മ്യൂസിയം പോലീസ് ഡിജിപി മുഖ്യമന്ത്രി എന്നിവർക്കാണ് പരാതി ലഭിച്ചത്.നിയമ ഉപദേശം തേടിയത് സ്വാഭാവിക നടപടിക്രമം എന്നും പോലീസ്. സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സംഘടിപ്പിച്ച സിനിമ കോണ്‍ക്ലേവിലാണ് വിവാദ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്. ഇതിലാണ് അടൂർ ഗോപാലകൃഷ്ണനെതിരെ സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ പരാതി നൽകിയത്.




