ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ദളിത് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതായി പരാതി. സംഭവത്തിൽ ആന്ധ്രാപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള ആക്രമണം, മൂന്ന് ദിവസത്തിൽ കൂടുതൽ അന്യായമായി തടങ്കലിൽ വയ്ക്കൽ, ക്രിമിനൽ ഭീഷണി എന്നിവയുൾപ്പെടെ ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് തിരുച്ചാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മെയ് 16 ന് സമർപ്പിച്ച പരാതി പ്രകാരം, നെല്ലൂർ ജില്ലയിലെ റെഡ്ഡിപാലം ഗ്രാമത്തിൽ താമസിക്കുന്ന ശ്രീ വിദ്യാ നികേതൻ കോളേജിലെ അവസാന വർഷ ബി.ടെക് വിദ്യാർത്ഥിയായ എ ജെയിംസ് , സുഹൃത്ത് ഗുരു സായ് റെഡ്ഡി എന്നിവരെ ഹോസ്റ്റലിന് പുറത്ത് നിന്ന് പ്രധാന പ്രതിയായ യശ്വന്തിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തട്ടിക്കൊണ്ടുപോയി. ഒരു ദലിത് ആയതിന്റെ പേരിലാണ് തന്നെ ലക്ഷ്യം വച്ചതെന്ന് ജെയിംസ് ഒരു വിഡിയോയിൽ പറയുകയുമുണ്ടായി .
തന്റെ മുഖത്ത് ക്രൂരമായി മർദിച്ചെന്നും മൂന്ന് നാല് ദിവസം എന്നെ തടവിലിട്ട് ശാരീരികമായി ആക്രമിച്ചെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു . അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി എത്തിയിരുന്നു . ‘ ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന്റെയും നിയമപാലന പരാജയത്തിന്റെയും ഒരു മാതൃകയുടെ ഭാഗമാണിതെന്ന് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചു . സംഭവത്തിൽ അന്വേഷണം തുടരുകയാണ്



