സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജാതി പീഡന പരാതി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജാതിയുടെ പേരില്‍ പീഡനമെന്ന് പരാതി. റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. ചീഫ് റീജണല്‍ മാനേജര്‍ നിതീഷ്‌കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് കേസെടുത്തത്.

പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചുവെന്നും ആരോപണമുണ്ട്. നിന്നെ പോലെയുള്ളവര്‍ ഞങ്ങളുടെ നാട്ടില്‍ ഈ ജോലിയല്ല ചെയ്യുന്നതെന്നും നിനക്ക് എങ്ങനെയാണ് ഈ ജോലി കിട്ടിയത് എന്നൊക്കെ മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ജാതിയുടെ പേരില്‍ പല തവണ അധിക്ഷേപിച്ചെന്നും എതിര്‍ത്തപ്പോള്‍ കശ്മീര്‍ സിംഗ് മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

ചായയും മരുന്നും വാങ്ങിപ്പിക്കുക, റീജിയണല്‍ ഓഫീസിലെ ചെടി നനപ്പിക്കുക, ഭാര്യമാരുടെ ബാങ്ക് പാസ് ബുക്ക് പതിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ അസിസ്റ്റന്റ് മാനേജരെ കൊണ്ട് ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു. 11 വര്‍ഷമായി ഇയാള്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ജോലി ചെയ്തുവരികയാണെന്നും നിതീഷ് കുമാര്‍ വന്നതിന് ശേഷമാണ് പ്രശ്നം രൂക്ഷമാകുന്നതെന്നും തങ്ങള്‍ എസ്സി വിഭാഗമാണെന്നും അവര്‍ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement