മലപ്പുറം: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. വാർഡിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സ്ഥാനാർത്ഥിയുടെ വലിയ പ്രചരണ ബോർഡുകൾ, പോസ്റ്ററുകൾ തോരണം തുടങ്ങിയവയാണ് നശിപ്പിച്ചിട്ടുള്ളത്.
രാത്രിയുടെ മറവിൽ ഒരുപറ്റം സാമൂഹ്യവിരുദ്ധരാണ് ഈ പ്രവർത്തിക്ക് പിന്നിൽ എന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്താണ് പത്തൊമ്പതാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി.






