സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വനിതാസംവരണ സീറ്റില്‍ ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതില്‍ ആശയകുഴപ്പം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്ന ട്രാന്‍സ്‌ജെന്റര്‍ സ്ഥാനാര്‍ഥി അമേയ പ്രസാദ് മത്സരിക്കുന്നതില്‍ ആശയക്കുഴപ്പം.

വനിതാ സംവരണ സീറ്റിലാണ് അമേയയെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡന്റര്‍ സ്ഥാനാര്‍ത്ഥിക്ക് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഏതെങ്കിലും ജനറല്‍ സീറ്റിലാണു മത്സരിക്കാന്‍ കഴിയുകയെന്നുമാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ താന്‍ ട്രാന്‍സ് വുമന്‍ ആയതിനാല്‍ വനിതാ സംവരണ സീറ്റില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് അമേയയുടെ അവകാശവാദം.

നിയമപ്രശ്‌നം മുന്‍കൂട്ടി കണ്ട് ഡമ്മി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പ്രധാനപ്പെട്ട ഒരു വനിതാ നേതാവിന്റെ കൂടി പത്രിക നല്‍കാന്‍ തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ പറഞ്ഞു.

അമേയയും ഇന്നു പത്രിക നല്‍കും. ട്രാന്‍സ്‌ജെന്റര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് അമേയ. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വനിതാ സംവരണ വാര്‍ഡായ വയലാറില്‍ ട്രാന്‍സ്‌ജെന്ററായ ജെന്‍ഡറായ അരുണിമ എം.കുറുപ്പിനെയാണു കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.

കെപിസിസി അംഗവും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ. നിയമവശം ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ ഇന്നു തീരുമാനമെടുക്കുമെന്നും ഡമ്മി സ്ഥാനാര്‍ഥി കൂടി പത്രിക നല്‍കുമെന്നും ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് പറഞ്ഞു.

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവര്‍ മത്സരിക്കുന്നതിനെ സാങ്കേതികത്വം പറഞ്ഞ് എതിര്‍ക്കില്ലെന്നാണു സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ പരാതിയില്ലെങ്കിലും, തിരഞ്ഞെടുപ്പു കമ്മിഷനു നിയമപരമായ മാനദണ്ഡങ്ങള്‍ സ്വന്തം നിലയ്ക്കു പരിഗണിക്കേണ്ടിവരും.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.