കിൻഷാസ: കോംഗോയിലെ ആശുപത്രിയിലുണ്ടായ ഭീകരാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. മുലയൂട്ടുന്ന സ്ത്രീകളെ വരെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.
വടക്കൻ കിവു പ്രവിശ്യയിലെ ലുബെറോയിലുള്ള ബ്യാംബ്വേ ആശുപത്രിയിലേക്കാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് സംഘം ആക്രമണം നടത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ എഡിഎഫ് നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആശുപത്രിയിലെ ആക്രമണത്തിൽ 11 സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് കേണൽ കിവേവ സ്ഥിരീകരിച്ചു. എഡിഎഫ് സമീപഗ്രാമങ്ങളിലും ആക്രമണം നടത്തിയിട്ടുണ്ടെന്നും മൻസ്യ മേഖലയിലെ സിവിൽ സൊസൈറ്റി നേതാവ് സാമുവൽ കാകുലേ കഘേനി പറഞ്ഞു. എന്നാൽ ഈ ഗ്രാമങ്ങളിലെ നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോർട്ട് ഇതുവരെ ലഭ്യമല്ല.



