ന്യൂഡൽഹി: ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണു രാജി. മുൻ എംപിയും അഞ്ചുതവണ എംഎൽഎയുമായ ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ ദേശീയ വക്താവായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
പാർട്ടി നേതൃത്വത്തിലുള്ള ചിലരുമായി നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് അഹമ്മദ് രാജിക്കത്തിൽ വ്യക്തമാക്കിയത്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള ആലോചനയില്ലെന്നും ജീവിതാവസാനം വരെ കോൺഗ്രസിന്റെ ആശയങ്ങളോടുള്ള നിഷ്ഠ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.






