Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോട്ടയത്ത് ബാറിന് പുറത്ത് വെടിവയ്പ്; ജീവനക്കാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സമയം കഴിഞ്ഞതിനാൽ ബാറിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട ജീവനക്കാരനെതിരെ മദ്യപൻ വെടിയുതിർത്തു. പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. ബാർ സമയം കഴിഞ്ഞതിനെ തുടർന്ന് ബിൽ അടച്ച് പുറത്തേക്ക് പോകണമെന്ന് മദ്യപിച്ചിരുന്ന നാലംഗ സംഘത്തോട് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതാണ് തർക്കത്തിനിടയായത്. തുടർന്ന് സംഘത്തിലെ രണ്ടുപേർ ചേർന്ന് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചു.

ബാറിൽ നിന്ന് പുറത്തേക്ക് പോയ ശേഷം സംഘത്തിലെ ഒരാൾ പാർക്കിങ് ഏരിയയിൽ നിന്ന് ജീവനക്കാരനു നേരെ തോക്ക് ചൂണ്ടി. മറ്റു രണ്ടുപേർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും ഇയാൾ വെടിയുതിർക്കുകയായിരുന്നു. എന്നാൽ ബാർ ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവത്തിനു പിന്നാലെ സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ബാർ മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാർ ജീവനക്കാരായ യുവതികളോട് സംഘത്തിലെ രണ്ടുപേർ മോശമായി പെരുമാറിയതും തർക്കത്തിന് കാരണമായതായും ആരോപണമുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer