ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, കേന്ദ്രസര്‍ക്കാരിന്റെ ചൈനീസ് നയങ്ങളെ വിമർശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ചൈനയോടുള്ള കേന്ദ്രത്തിന്റെ സമീപനം കരുതിക്കൂട്ടിയുള്ള കീഴടങ്ങലാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷാ-സാമ്പത്തിക താല്‍പര്യങ്ങളെ ബലി കഴിച്ചുകൊണ്ട് സര്‍ക്കാര്‍ ചൈനയ്ക്ക് മുന്നില്‍ കീഴടങ്ങുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.
2020 ജൂണ്‍ 19-ന് ഗാല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് പ്രധാനമന്ത്രി നല്‍കിയ വിവാദപരമായ ക്ലീന്‍ ചിറ്റ് പരാമര്‍ശം ജ ഇത് ഇന്ത്യയ്ക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരം ഇല്ലാതാക്കിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. പാകിസ്ഥാനും ചൈനയും തമ്മിലുള്ള സൈനിക സഹകരണങ്ങളെയും അതിര്‍ത്തിയിലെ വെല്ലുവിളികളെയും കുറിച്ച് ചര്‍ച്ചയില്‍ പ്രധാനമന്ത്രി മൗനം പാലിച്ചതിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്തു. ചൈനയെ ഭീകരവാദത്തിന്റെ ഇരയായി ചിത്രീകരിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസ് പരിഹസിച്ചു.












