മലപ്പുറം: തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീം സർവകലാശാലാ ലൈബ്രറിയുടെ സഹകരണത്തോടെ ഭരണഘടനാദിനാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി ഹാളിൽ ഭരണഘടന, ഭരണഘടനാ സംബന്ധമായ പഠനഗ്രന്ഥങ്ങൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു.
പരിപാടി രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ. ബാബുരാജൻ ആദ്ധ്യക്ഷ്യം വഹിച്ചു. എൻ. എസ് .എസ് പ്രോഗ്രാം ഓഫീസർ ഡോ. മഞ്ജുഷ ആർ വർമ്മ, ലൈബ്രറി അസിസ്റ്റൻ്റ് എം.പി. ദിലീപ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന് അഞ്ജലി കൃഷ്ണ സ്വാഗതവും സി.ടി. ഹംന നന്ദിയും പറഞ്ഞു. നവം.26,27 തിയ്യതികളിലാണ് പുസ്തക പ്രദർശനം നടക്കുന്നത്.






