കോട്ടയം: ചങ്ങനാശേരി മുതൽ ആലപ്പുഴ വരെ റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു. ഒരു വശത്ത് കനാലും മറുവശത്ത് റോഡും കുട്ടനാടിന്‍റെ പ്രകൃതിരമണീയത കാണത്തക്ക വിധമുള്ള റോഡ് ഈ മാസം അവസാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കുന്നു. ന്യൂനതകള്‍ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും കേരളത്തിനകത്തും പുറത്തുമുള്ള സാധാരണ യാത്രക്കാരെയും ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന രീതിയിൽ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.
2018ലെ മഹാമാരിക്കാലത്ത് എസി റോഡും കുട്ടനാട് പൂര്‍ണമായും വെള്ളത്താല്‍ മൂടപ്പെടുകയും കുട്ടനാട് നിവാസികള്‍ ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും എത്തുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എസി റോഡ് ആധുനികമായി നവീകരിക്കാന്‍ പദ്ധതിയിട്ടത്. ഇരുപത്തിനാലു കിലോമീറ്റര്‍ ദൂരം വരുന്ന എ സി റോഡ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറുന്നൂറ്റിനാൽപ്പത്തൊൻപത് കോടി രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
മുട്ടാര്‍, കിടങ്ങറ, പള്ളാത്തുരുത്തി, നെടുമുടി എന്നിവിടങ്ങളില്‍ നാല് വലിയ പാലങ്ങളും പതിനാലു ചെറിയ പാലങ്ങളും ഈ റോഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ഇതിൽ കിടങ്ങറ, നെടുമുടി പാലങ്ങളുടെ ഒരുവശം വീതികൂട്ടിയിട്ടുണ്ട്.
പള്ളാത്തുരുത്തി പാലവും അപ്രോച്ച് റോഡ് നിര്‍മാണവും അവസാനഘട്ടത്തിലാണ്. ആറുപത്തിനാലു കലുങ്കുകളും പൂര്‍ത്തിയായിട്ടുണ്ട്. ജംഗ്ഷനുകളില്‍ വെളിച്ചം ലഭിക്കു ന്നതിനായി നാനൂറ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ക്കും ഇതിനൊടൊപ്പം നടക്കുന്നുണ്ട്.




