സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാചകവാതക ക്ഷാമം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്ര സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് നിലവിലുള്ള പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹികവും വാണിജ്യ മേഖലകളെയും ബാധിക്കുകയാണ്. ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷവും അതുമായി ബന്ധപ്പെട്ട വിലവർധനയും വിതരണക്കുറവുമാണ് പ്രധാന വെല്ലുവിളികൾ. ഇത് തടയാൻ കേന്ദ്ര സർക്കാർ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയതായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയതായും വ്യക്തമാക്കി.

പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേ, ഇറക്കുമതി ചെയ്ത എൽപിജി വിതരണം ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകും. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ഒഴിവാക്കാൻ സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസത്തെ ഇടവേള ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ആഴ്ചക്കിടെ ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും, വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിച്ചത്.

ഇന്ത്യയിലെ നിലവിലെ പാചകവാതക പ്രതിസന്ധിക്ക് പ്രധാന കാരണം ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന ഊർജ ഗതാഗത പാതകളിൽ തടസ്സം വരാനാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്നതും ഇതിന് പിന്നിലുള്ള മറ്റൊരു കാരണം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.